ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...

ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി.
ഐടി ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിച്ചതാണ് വിപണി ഇടിയാന്‍ പ്രധാന കാരണം. ഇതിന് പുറമേ ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകളും വിപണിയില്‍ പ്രതിഫലിച്ചു.
എഐയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഐടി ഓഹരികളില്‍ പ്രതിഫലിച്ചത്. നിലവിലെ സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ എഐ ടൂളുകള്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന പ്രവചനമാണ് ഐടി ഓഹരികളില്‍ തിരിച്ചടിയായത്. നിഫ്റ്റി ഐടി ഇന്‍ഡക്‌സ് 2.84 ശതമാനമാണ് താഴ്ന്നത്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴു പൈസ താഴ്ന്നതും വിപണിയില്‍ പ്രതിഫലിച്ചു. 90.96 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നത്.
https://www.facebook.com/Malayalivartha

























