ഇറാനില്‍ നിന്നുള്ള ഭീഷണി ശക്തമാണെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് മറ്റൊരു യുദ്ധക്കപ്പല്‍ കൂടി പുറപ്പെട്ടു. ഇറാനില്‍ നിന്നുള്ള ഭീഷണിയുടെ തോത് മൂന്നായി ഉയര്‍ന്നുവെന്നും ക്രിക്കൽ എന്ന നിലയിൽ ആണ് ഇതിനെ വിലയിരുത്തുന്നത്

ഇപ്പോൾ ഇറാന്‍ അതിര്‍ത്തിയിലേക്ക് ബ്രിട്ടന്‍ പുതിയ യുദ്ധ കപ്പല്‍ അയച്ചിരിക്കുകയാണ് . അതിനിടെ ബ്രിട്ടീഷ് സൈന്യം നേരത്തെ പിടികൂടിയ ഇറാന്‍ കപ്പലിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടിയ കപ്പല്‍ വിട്ടയക്കണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നതിനിടെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന സൂചനകളാണ് വരുന്നത്
കഴിഞ്ഞദിവസം ബ്രിട്ടീഷ് കപ്പല്‍ പിടികൂടാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. അഞ്ച് ബോട്ടുകള്‍ ബ്രിട്ടീഷ് കപ്പലിനടുത്തേക്ക് അടുക്കുകയായിരുന്നു. ഈ ബോട്ടുകള്‍ ഇറാന്‍ സൈന്യത്തിന്റേതാണെന്ന് ബ്രിട്ടന്‍ ആരോപിക്കുന്നു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെയാണ് പുതിയ യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഇറാനില്‍ നിന്നുള്ള ഭീഷണി ശക്തമായെന്ന് സൂചിപ്പിച്ചാണ് കപ്പല്‍ അയക്കുന്നത്. ലഭ്യമായ രഹസ്യവിവരങ്ങള്‍ വച്ചാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനിടെ പേര്‍ഷ്യന്‍ സമുദ്രമേഖലയിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കപ്പലുകള്‍ക്ക് നേരേ ഇറാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ ചരക്കുകപ്പലുകള്‍ക്ക് അകമ്പടിയായി ഒരാഴ്ച്ചക്കകം അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴി നീങ്ങുന്ന എണ്ണക്കപ്പലുകള്‍ക്ക് അകമ്പടിയൊരുക്കാനാണ് അമേരിക്കയുടെ തീരുമാനം. കപ്പലുകള്‍ക്ക് സൈനിക അകമ്പടിയും നാവിക സേനാ അകമ്പടിയും ഉറപ്പ് വരുത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയും സഖ്യരാജ്യങ്ങളും ചേര്‍ന്നാവും പദ്ധതി നടപ്പിലാവുക.
ബ്രിട്ടന്റെ എച്ച്എംഎസ് ഡങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ നേരത്തെ ഗള്‍ഫ് മേഖലയിലുണ്ട്. ബ്രിട്ടന്റെ എച്ച്എംഎസ് മോണ്‍ട്രോസ് എന്ന കപ്പലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമശ്രമമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരെ പുതിയ കപ്പലിലേക്ക് മാറ്റുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ജിബ്രാര്‍ട്ടറില്‍ വച്ച് ബ്രിട്ടീഷ് സൈന്യം പിടികൂടിയ ഇറാന്‍ കപ്പലിലെ രണ്ടു ഉദ്യോഗസ്ഥരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. നേരത്തെ കപ്പലിലെ ക്യാപ്റ്റന്റെയും മുഖ്യ ഓഫീസറുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവരെല്ലാം ഇന്ത്യക്കാരാണ്. എല്ലാവരെയും ചോദ്യം ചെയ്തുവരികയാണെന്ന് ജിബ്രാള്‍ട്ടര്‍ പോലീസ് അറിയിച്ചു.
ഇറാന്‍ എണ്ണ കപ്പല്‍ സിറിയയിലേക്ക് എണ്ണ കടത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. യൂറോപ്യന്‍ യൂണിയന്‍ സിറിയക്കെതിരെ ഉപരോധം ചുമത്തിയിട്ടുണ്ട്. ഉപരോധം ലംഘിച്ച് ഇറാന്‍ എണ്ണ എത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് ബ്രിട്ടന്റെ ആരോപണം. തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇത് വിട്ടയക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
ജൂണ്‍ 13ന് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതോടെയാണ് യുഎസ് ഇറാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഹോര്‍മുസ് കടലിടുക്കിനു സമീപം യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതും പ്രശ്‌നങ്ങള്‍ വഷളാക്കി. തങ്ങളുടെ സമുദ്രാതിര്‍ത്തിയിലെത്തിയ യുഎസ് ഡ്രോണാണു വെടിവച്ചു വീഴ്ത്തിയതെന്നു ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ യുഎസിന്റെ നിലപാട് ഈ വടംവലി മുന്നോട്ട് പോകുന്തോറും യുദ്ധസമാനമായി തീരുമോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ
https://www.facebook.com/Malayalivartha


























