ദലിതരുടെ മുടി വെട്ടാൻ മടിച്ചു മുസ്ലീങ്ങൾ; ദലിതർ പരാതി നൽകിയതിനെ തുടർന്ന് ബാർബർ ഷോപ്പുകൾ അടച്ചു പ്രതിഷേധവും

ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ മുടിവെട്ടാന്‍ മുസ്ലീം ബാര്‍ബര്‍മാര്‍ തയ്യറാകുന്നില്ല. മൊറാദാബാദിലെ പീപല്‍സനയില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ബാര്‍ബര്‍ ഷോപ്പിലാണ് ദലിതരുടെ മുടി വെട്ടാൻ മടി കാണിക്കുന്നത്. പ്രവേശനം അനുവദിക്കുന്നില്ലെന്നാരോപിച്ച് ദലിതര്‍ ഭോജ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി നല്‍കിയതോടെ ഗ്രാമത്തിലെ ബാര്‍ബര്‍മാര്‍ കടയടച്ച് പ്രതിഷേധിച്ചു.
ജാതിയുടെ പേരില്‍ വിവേചനം നേരിടുന്നു, മുസ്ലീങ്ങളുടെ ബാര്‍ബര്‍ ഷോപ്പില്‍ തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു എന്നീ പരാതികളാണ് ദലിത് വിഭാഗക്കാർ ആരോപിച്ചിരിക്കുന്നത്. അതേ സമയം ദലിതരെ കടയ്ക്കുള്ളില്‍ കയറ്റിയാല്‍ മുസ്ലീം സമൂഹം കടയില്‍ കയറില്ല എന്നതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്ന് ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ പറഞ്ഞു. ദലിതര്‍ നടത്തുന്ന കടയില്‍ മാത്രം പോകുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ കടയില്‍ കയറണമെന്ന് പറയുകയാണെന്നും ദലിതര്‍ മുസ്ലീങ്ങളുടെ ബാര്‍ബര്‍ഷോപ്പില്‍ പതിവായി വരാറില്ല എന്നും ഇവർവ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിനു പൊലീസ് ഉത്തരവിട്ടു. പരാതി അന്വേഷിക്കുവാൻ സീനിയര്‍ സൂപ്രണ്ട് അമിത് പതക്കിന്‍റെ നേതൃത്വത്തില്‍ പൊലീസുകാരും ജില്ലാ അധികൃതരും ഉള്‍പ്പെട്ട സംഘത്തെ നിയമിച്ചു. രാജ്യത്തു ദലിതർ വിവേചനം നേരിടുന്ന വാർത്തകൾ പുറത്തു വരവെയാണ് ഈ വാർത്തയും വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























