അസമില്‍ പ്രളയം ശക്തമാകുന്നു, 15 ലക്ഷത്തോളം പേര്‍ ദുരിതത്തില്‍, 68 ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ തുറന്നു, പത്തോളം നദികള്‍ കരകവിഞ്ഞൊഴുകുന്നു

അസമില്‍ പ്രളയം കൂടുതല്‍ ശക്തമാകുന്നു. 25 ജില്ലകളിലും പ്രളയം ബാധിച്ചതോടെ ഏകദേശം 15 ലക്ഷം പേര്‍ ദുരിതത്തിലായി. പ്രളയത്തെ തുടര്‍ന്ന് ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ബാര്‍പേട്ട ജില്ലയിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്.അടുത്ത 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം അസമിനെ ആശങ്കയിലാക്കുന്നുണ്ട്. 68 ദുരിതാശ്വാസ ക്യാമ്ബുകള്‍ സര്‍ക്കാര്‍ തുറന്നു.
ഏകദേശം 20,000 പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. അസമിലെ 10 നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 70 ശതമാനവും വെള്ളത്തിനടിയിലായി. ഏകദേശം 27,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു.
https://www.facebook.com/Malayalivartha


























