കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ഡ്രൈവറുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. അലിന്‍ബാസില്‍ നിന്ന് ഉഖ്‌റാലിലേക്ക് പോകവേ, അലിന്‍ബാസ് ഉഖ്‌റാല്‍ ലിങ്ക് റോഡിലെ കൊക്കയിലേക്ക് കാര്‍ മറിയുകയായിരുന്നു.
പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. െ്രെഡവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ റമ്ബാന്‍ ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. കാര്‍ അമിത വേഗതയിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ മാത്രമേ അപകടകാരണം വ്യക്തമാകുകയുള്ളൂ.
"
https://www.facebook.com/Malayalivartha


























