വ്യക്‌തിയില്‍ നിന്ന് തന്റെ അറിവോ സമ്മതമോ കൂടാതെ കള്ളയൊപ്പിട്ട് കോടികള്‍ വായ്‌പയെടുത്തു; ബിസിനസ് പങ്കാളികള്‍ക്കെതിരെ സേവാഗിന്റെ ഭാര്യ

വായ്‌പ തരപ്പെടുത്താന്‍ ഭര്‍ത്താവായ വീരേന്ദര്‍ സേവാഗിന്റെ പേരും കുറ്റാരോപിതര്‍ ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. വായ്‌പാതിരിച്ചടവു മുടങ്ങി നിയമനടപടി ആരംഭിച്ചപ്പോഴാണു പങ്കാളികളുടെ തട്ടിപ്പു തിരിച്ചറിഞ്ഞതെന്നും ആരതി ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ അടിസ്‌ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ബിസിനസ് പങ്കാളികള്‍ കോടികള്‍ തട്ടിച്ചെന്ന ആരോപണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി സേവാഗ്. തന്റെ കള്ളയൊപ്പിട്ട് നാലരക്കോടി രൂപയുടെ വായ്‌പ തരപ്പെടുത്തി തുക തിരിച്ചടയ്‌ക്കാതെ കബളിപ്പിച്ചെന്നുകാട്ടിയാണ് ആരതി സേവാഗ് പോലീസില്‍ പരാതി നല്‍കിയത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്ബനിയിലാണ് ആരതിക്ക് പങ്കാളിത്തമുള്ളത്. തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന എട്ടു പങ്കാളികള്‍ക്കെതിരേയാണ് ആരതി പരാതിപ്പെട്ടിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യക്‌തിയില്‍ നിന്ന് തന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഒപ്പിട്ട് കോടികള്‍ വായ്‌പയെടുത്തെന്നാണു പരാതിയുടെ ഉള്ളടക്കം.
https://www.facebook.com/Malayalivartha


























