Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് നേരിട്ട കനത്തതിരിച്ചടിയും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഡി. രാജ പുതിയ ജനറല്‍ സെക്രട്ടറിയാകും

19 JULY 2019 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനീകന്‍ കൊല്ലപ്പെട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്ക്ക് കേരളത്തില്‍ ഉള്‍പ്പെടെ നേരിട്ട കനത്തതിരിച്ചടിയും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഡി. രാജ പുതിയ ജനറല്‍ സെക്രട്ടറിയാകും. അടുത്ത സെക്രട്ടറി എന്നതിനെ ചൊല്ലി പാര്‍ട്ടിയില്‍ രൂക്ഷ തര്‍ക്കം നിലനിന്നിരുന്നു. കേരളത്തിലൊഴികെ എങ്ങും പാര്‍ട്ടി അധികാരത്തിലില്ല, അണികളും പ്രവര്‍ത്തകരുമില്ലാതെ അസ്തമയത്തിലേക്ക് നീങ്ങുമ്പോഴും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം നേതൃസ്ഥാനം കയ്യടക്കാനായിരുന്നു നേതാക്കള്‍ക്ക് താല്‍പര്യം. കേരളത്തില്‍ നാല് പാര്‍ലമെന്റ് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും നിലംതൊട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി. രാജയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ദേശീയനേതൃത്വം ആധ്യമേ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കേരളഘടകത്തിന് അദ്ദേഹത്തെ താല്‍പര്യമില്ലായിരുന്നു. 

ഇന്ന് രാവിലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ധാരണയായത്. ദേശീയ കൗണ്‍സില്‍ കൂടിയ ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ദളിത് നേതാവ്, മറ്റ് പാര്‍ട്ടികളിലെ നേതാക്കളുമായുള്ള ബന്ധം, ദേശീയ പ്രശ്‌നങ്ങളിലെ സജ്ജീവ ഇടപെടല്‍ എന്നിവയാണ് ഡി രാജയെ നജനറല്‍ സെക്രട്ടറി പദത്തിലെത്തിച്ചത്. കേരളത്തില്‍ നിന്നുള്ള ബിനോയ് വിശ്വത്തിന്റെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നെങ്കിലും പരിഗണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചു. ജനറല്‍ സെക്രട്ടറി പദത്തിലെത്താന്‍ തനിക്ക് യോഗ്യതയില്ലെന്നാണ് ബിനോയിയുടെ നിലപാട്. കമ്മ്യൂണിസ്റ്റ് പര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ പറ്റി തനിക്ക് വ്യക്തിപരമായി കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്നായിരുന്നു കേരള നേതൃത്വത്തിന്റെ ആവശ്യം. സമവായമെന്ന നിലയില്‍ അതുല്‍ കുമാര്‍ അന്‍ജാന്റെയും കെ.നാരായണയുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. നേതൃത്വം സമവായത്തിലെത്തിയിരുന്നില്ലെങ്കില്‍ സുധാകര്‍ റെഡ്ഡി പാര്‍ട്ടി കോണ്‍ഗ്രസ് വരെതുടര്‍ന്നേനെ. പാര്‍ട്ടി കോണ്‍ഗ്രസിന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് ദുരൈസ്വാമി രാജ എന്ന ഡി.രാജ. 1994 മുതല്‍ പാര്‍ട്ടി നാഷണല്‍ സെക്രട്ടറിയാണ്. തമിഴ്‌നാട് നിന്നുള്ള രാജ്യസഭാംഗമായും പ്രവര്‍ത്തിക്കുന്നു.സി.പി.ഐ. നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ. ആന്ധ്രയിലും കേരളത്തിലും അടക്കം പാര്‍ട്ടിക്കുള്ള ശക്തി കുറഞ്ഞ് വരുകയാണ് ഈ സാഹചര്യത്തില്‍ പുതിയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഏറെ വെല്ലുവിളികളാണ് രാജ നേരിടേണ്ടി വരിക. കേരളത്തില്‍ സി.പി.എമ്മുമായി സി.പി.എം വലിയ തര്‍ക്കത്തിലാണ്. എസ്.എഫ്.ഐയുടെ ഇടത് ഫാസിസത്തിനെതിരെ എ.ഐ.എസ്.എഫ് നടത്തിയ സമരങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞിരുന്നു. 

സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയവരും വിട്ടവരും സി.പി.ഐയില്‍ ചേരുന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാക്കുന്നു. ആന്ധ്രയിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസിന്റെ വാലായാണ് സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ബീഹാറിലെ സ്ഥിതി പരമദയനീയമാണ്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കനയ്യകുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിനാല്‍ പാര്‍ട്ടിയെ കൂടുതല്‍ ജനങ്ങളിലേക്ക് അടുപ്പിച്ച് മുന്നേറുക എന്നത് രാജയ്ക്ക് ബാലികേറാ മലപോലെയായിരിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (5 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (5 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (5 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (6 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (7 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (7 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (7 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (7 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (8 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (8 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (9 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (9 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (9 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (9 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (9 hours ago)

Malayali Vartha Recommends