മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!

ഇറാനിൽ പുതുതായി സ്ഥാനമേറ്റ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നു. പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൊജ്തബ ഇപ്പോൾ കോമയിലാണെന്നും അദ്ദേഹത്തിന് ഒരു കാൽ നഷ്ടപ്പെട്ടതായും ബ്രിട്ടീഷ് ടാബ്ലോയിഡായ ദി സൺ റിപ്പോർട്ട് ചെയ്തു. അദ്ദേഹം നിലവിൽ ടെഹ്റാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിൽ മൊജ്തബ ഖമേനിയുടെ കാൽ നഷ്ടപ്പെട്ടതായും വയറിനോ കരളിനോ ഗുരുതരമായ ക്ഷതമേറ്റതായും ഇറാനിലെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് ദി സൺ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് 86 വയസ്സുള്ള പിതാവിന്റെ മരണത്തിനിടയാക്കിയ അതേ ആക്രമണത്തിൽ തന്നെയാണോ മൊജ്തബ ഖമേനിക്കും പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആഗോള ഊർജ്ജ വിപണികളിലെ പ്രക്ഷുബ്ധതയ്ക്ക് കാരണമായ ഇറാന്റെ യുദ്ധ തന്ത്രം നിലവിൽ നയിക്കുന്നത് അദ്ദേഹമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു
https://www.facebook.com/Malayalivartha





















