കാശ്മീരിന്റെ കാര്യത്തിൽ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല': ആർട്ടിക്കിൾ 370 എടുത്ത് മാറ്റി കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത തീരുമാനത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആർട്ടിക്കിൾ 370 എടുത്ത് മാറ്റി കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത തീരുമാനത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയ നടപടി തീവ്രവാദത്തിന് അന്ത്യം കുറിയ്ക്കുമെന്നും അത് കാശ്മീരിൽ വികസനത്തിന് കാരണമാകുമെന്നും അമിത് ഷാ പറഞ്ഞു. ഉപരാഷ്ട്രപതിയായുള്ള എം.വെങ്കൈയ്യ നായിഡുവിന്റെ രണ്ടു വർഷം നീണ്ട സേവനത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രചിച്ച ലിസണിങ്, ലേണിങ് ആന്‍ഡ് ലീഡിങ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയേണ്ടതായിരുന്നു എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും ആർട്ടിക്കിൾ 370 ഒരിക്കലും രാജ്യത്തിന് ഗുണകരമല്ലെന്നും അമിത് ഷാ പറഞ്ഞു.
'ആർട്ടിക്കിൾ 370 റദ്ദ് ചെയ്യണം എന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. അത് എടുത്ത് കളഞ്ഞത് കാരണം തീവ്രവാദത്തെ അമർച്ച ചെയ്യാൻ സാധിക്കും. അത് കാശ്മീരിന്റെ വികസനത്തിലേക്ക് നയിക്കുകയും ചെയ്യും എന്നും അമിത് ഷാ പറഞ്ഞു. കാശ്മീരിന്റെ പദവി എടുത്ത് കളഞ്ഞ നിർണായക തീരുമാനത്തിന് ശേഷം അവിടെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് സംശയത്തിന്റെ ഒരണു പോലും തന്റെ മനസ്സിൽ ഇല്ലായിരുന്നു എന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും ഈ രാജ്യത്തെ ആർട്ടിക്കിൾ 370യിൽ നിന്നും രക്ഷിച്ചു എന്നും അദ്ദേഹം പറഞ്ഞു.
എ.ബി.വി.പി അംഗമായിക്കെ പണ്ട് വെങ്കയ്യ നായിഡുവും ആര്‍ട്ടിക്കിള്‍ 370 ന് എതിരെ സമരം ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ഓര്‍മിച്ചു. സമരം ചെയ്ത നായിഡുവിനോട് താങ്കള്‍ എന്നെങ്കിലും കശ്മീര്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹം പഠിച്ചിരുന്ന കോളേജിലെ പ്രൊഫസര്‍ ആരാഞ്ഞത്. നമ്മുടെ മുഖത്ത് രണ്ട് കണ്ണുകളുണ്ട്. എന്നാല്‍ ഒരിക്കലും അവയെ പരസ്പരം കാണാന്‍ സാധിക്കില്ല. എങ്കിലും ഏതെങ്കിലും ഒരു കണ്ണിന് അപകടം ഉണ്ടായാല്‍ സ്വാഭാവികമായും മറുകണ്ണില്‍ നിന്നും കണ്ണുനീര്‍ വരും എന്നായിരുന്നു നായിഡു അന്ന് നല്‍കിയ മറുപടിയെന്നും അമിത് ഷാ സദസ്സില്‍ വിദീകരിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുള്ള ബില്‍ ആദ്യം രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനെ വെങ്കയ്യ നായിഡു കുറച്ച് ആശങ്കയോടെയാണ് കണ്ടത്. അദ്ദേഹത്തിന്റെ നേതൃത്വമൊന്നുകൊണ്ട് മാത്രമാണ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ കാരണമെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവയുടെ ഭരണഘടനാ സാധുത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങല്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു. കരാര്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം വാര്‍ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha























