ഞങ്ങളുടെ നിശബ്ദത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് ജമ്മുകശ്മീരിലെ വിഘടനവാദികളുടെ ശക്തികേന്ദ്രമായ സോപൂര്‍ നിവാസികള്‍

ഞങ്ങളുടെ നിശബ്ദത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് ജമ്മുകശ്മീരിലെ വിഘടനവാദികളുടെ ശക്തികേന്ദ്രമായ സോപൂര്‍ നിവാസികള്‍.
‘ഞങ്ങള്‍ ശാന്തരാണ്. പക്ഷേ ഞങ്ങളുടെ ശാന്തത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ട.’ സോപൂരിലെ നൂര്‍ബാങ് നിവാസിയായ അല്‍ത്താഫ് അഹമ്മദ് പറഞ്ഞതായി പ്രമുഖ പത്രങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ഈ മൗനം തന്ത്രപരമാണ്. ഞങ്ങള്‍ പ്രതികരിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. പക്ഷേ ഞങ്ങള്‍ക്കറിയാം, വരാനിരിക്കുന്നത് നീണ്ട പോരാട്ടമാണെന്ന്.’
പറ്റിയ സമയത്തിനുവേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവരെ ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു
തങ്ങള്‍ രോഷത്തിലാണെന്നും വിധ്വംസകമായിരിക്കും തങ്ങളുടെ പ്രതികരണമെന്നുമാണ് സോപൂര്‍ നിവാസികള്‍ പറയുന്നത്. ‘ ഈ വര്‍ഷങ്ങളില്‍, ഒരു ടൂറിസ്റ്റോ അല്ലെങ്കില്‍ കശ്മീരിയല്ലാത്തയാളോ വിഘടനവാദികളാല്‍ കൊല്ലപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ദു:ഖം തോന്നുമായിരുന്നു. ബോധപൂര്‍വ്വമോ അല്ലാതയോ ഉണ്ടാവുന്ന അത്തരം കൊലപാതകങ്ങളില്‍ ഞങ്ങള്‍ മാപ്പു ചോദിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളെ സംബന്ധിച്ച് എല്ലാ ടൂറിസ്റ്റുകളും അല്ലെങ്കില്‍ കശ്മീരികളല്ലാത്ത തൊഴിലാളികളും തീര്‍ക്കപ്പെടേണ്ടവരാണ്.’ അവർ പറയുന്നു...
ശനിയാഴ്ച മുതല്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ സ്വദേശമായ സോപൂരിലെ റോഡുകളില്‍ ബാരിക്കേഡുകള്‍ തുടരുകയാണ്. ചില വാഹനങ്ങളെ മാത്രമാണ് സൈന്യം അകത്തേക്ക് കടത്തിവിടുന്നത്.
ജമ്മു കശ്മീരില്‍ സൈനിക നീക്കം ആരംഭിച്ചതോടെ പ്രധാന വിഘടനവാദി നേതാക്കളെ വീട്ടുതടങ്കിലാക്കിയിരുന്നു.. എന്നാൽ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയുമായുള്ള വാഗ്വാദത്തെ തുടര്‍ന്ന് ഒമര്‍ അബ്ദുള്ളയെ ഗസ്റ്റ് ഹൗസില്‍ നിന്ന് മാറ്റി. കഴിഞ്ഞ ആഴ്ച മുതല്‍ ഹരിനവാസ് പാലസില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇരുവരെയും ഒരേ സ്ഥലത്ത് താമസിപ്പിക്കാനാവില്ലെന്ന് അധികൃതരാണ് വ്യക്തമാക്കിയത്..
ജമ്മു കശ്മീരിലെ ചെസ്മാഷാഹിയിലെ സ്പ്ലെന്‍ഡിഡ് ഹട്ട് എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ഒമര്‍ അബ്ദുള്ളയെ മാറ്റിയിട്ടുള്ളത്. മഹാദേവ് പര്‍വ്വതത്തിന്റെ താഴ്ഭാഗത്താണ് സ്പ്ലെന്‍ഡിഡ് ഹട്ട്.
മെഹബൂബ ഗുപ്കര്‍ റോഡിലെ മജസ്റ്റിക് ഫെയര്‍വ്യൂ ബംഗ്ലാവിനോട് ചേര്‍ന്ന ഹരി നിവാസില്‍ തന്നെ തുടരും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മെഹബൂബയുടെ ഔദ്യോഗിക വസതിയും ഇതുതന്നെയാണ്. ഇരുവരും തമ്മില്‍ വ്യക്തിപരമായ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഒമറിനെ താഴത്തെ ഗ്രൗണ്ട് ഫ്ലോറിലേക്കും മെഹബൂബയെ ഫസ്റ്റ് ഫ്ലോറിലേക്കും മാറ്റിയിരുന്നു.
2015നും 2018നും ഇടയില്‍ മുഫ്തി മുഹമ്മദ് സയീദ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതുകൊണ്ടാണ് ബിജെപി കശ്മീരില്‍ വേരുറപ്പിക്കുന്നതെന്നു പറഞ്ഞ മെഹബൂബ 1947ല്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ഒമറിന്റെ മുത്തച്ഛന്‍ ഷേക്ക് അബ്ദുള്ളയെക്കുറിച്ചും പരാമര്‍ശിച്ചു. കാര്യങ്ങള്‍ ഇത്തരത്തില്‍ പരസ്യ വാഗ്വാദത്തിലേക്ക് എത്തിയതോടെയാണ് ഇരുവരെയും വെവ്വേറെ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കശ്മീര്‍ ഭരണകൂടം തീരുമാനമെടുത്തത്.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വെക്കുന്നതിന് തൊട്ടുമുമ്പാണ് മെഹബൂബയും ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രണ്ട് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരുള്‍പ്പെടെ നൂറോളം രാഷ്ട്രീയ നേതാക്കളെയാണ് ഇതിന് മുമ്പായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ആഗസ്ത് നാലിന് അര്‍ധരാത്രിയോടെയാണ് ജമ്മു കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ക്രമസമാധാന പാലനത്തിനായി കൊണ്ടുവന്നത്.
സംസ്ഥാനത്തുള്ള വിനോദസഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും ഉടന്‍ തിരിച്ചു പോകാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ വന്‍ തോതില്‍ സൈനിക വിന്യാസവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ ആഗസ്ത് അഞ്ചിന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വെച്ചത്.
ആഗസ്ത് ഒമ്പതിനാണ് ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചത്. ഇതോടെ ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് പച്ചക്കൊടി ലഭിക്കുകയായിരുന്നു.
ഇതോടെ ഒക്ടോബര്‍ 31 മുതല്‍ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരും. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാകുമ്പോള്‍ ലഡാക്ക് നിയമസഭയില്ലാത്ത കേ ന്ദ്രഭരണപ്രദേശമായി തുടരും. കശ്മീരിന് ആര്‍ട്ടിക്കിള്‍ 370 റദ്ദുചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെയാണിത്. ആഗസ്ത് ഒമ്പതിന് ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ആഗസ്ത് അഞ്ച് മുതല്‍ സംസ്ഥാനത്തുണ്ടായിരുന്ന നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha























