കാശ്മീരിൽ കോടികളുടെ നിക്ഷേപത്തിന് വമ്പൻ കമ്പനികൾ ക്യൂ നിൽക്കുന്നു

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണ ഘടന വകുപ്പ് റദ്ദാക്കിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയിൽ കശ്മീരിൽ വ്യവസായങ്ങൾ ആരംഭിക്കാൻ നിക്ഷേപകരോട് ആവശ്യപ്പെട്ടിരുന്നു.. ഇതിനു പിന്നാലെ നിക്ഷേപകരുടെ കുത്തൊഴുക്കാണ് ഇപ്പോൾ കാണുന്നത്
സംസ്ഥാനത്ത് ഇപ്പോൾ കാത്തിരിക്കുന്നത് വിദേശ രാജ്യങ്ങളുടെ വന്‍ നിക്ഷേപങ്ങള്‍ ആണ് . കശ്മീരിന്റെ പ്രകൃതിരമണീയത ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. കശ്മീര്‍ നിക്ഷേപസൗഹൃദമാകുമെന്ന സൂചന നല്‍കി പല രാജ്യങ്ങളും ഇവിടെ നിക്ഷേപത്തിന് തയാറെടുക്കുകയാണ്. ഇതേത്തുടര്‍ന്ന് അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍ വ്യക്തമാക്കി കഴിഞ്ഞു. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കോല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍.
കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. 1,441 ജപ്പാന്‍ കമ്പനികളാണ് ഇപ്പോള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയും ജപ്പാനുമായുള്ള സാംസാരിക ബന്ധം ആറാം നൂറ്റാണ്ടിൽ ബുദ്ധമതം ഇന്ത്യയിൽ നിന്നും ജപ്പാനിൽ എത്തിയതോടെ തുടങ്ങിയതാണ്. അന്താരാഷ്ട്ര നയതന്ത്ര മേഖലകളിൽ ജപ്പാനും ഇന്ത്യയും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത് ..
2015 ഡിസംബർ12നു ജപ്പാൻ പ്രധാനമന്ത്രി ശ്രീ.ഷിൻസോ ആബേ 3 ദിവസത്തെ ഭാരത സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു .ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ ലോക്സ്ഭ മണ്ഡലമായ വാരണാസിയിൽ അദ്ദേഹം എത്തുകയും ഗംഗയുടെ തീരത്തുള്ള ദശാശ്വമേധ് ഘട്ടിൽ ഗംഗ ആരതി നടത്തുകയും ചെയ്തതു അന്ന് വാർത്ത ആയതാണ് ...
അതിനുശേഷം ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൌസിൽ വച്ച് ഇരുവരും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ആണവ,പ്രതിരോധ മേഖലകൾ സംബന്ധിച്ച ഒട്ടേറെ കരാരുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവച്ചിരുന്നു .ഇന്ത്യക്ക് ആണവ റിയാക്ടറുകൾ നിർമ്മിക്കാനുള്ള സഹായവും,കൂടംകുളം ആണവനിലയത്തിലെ റിയാക്ടറുകളുടെ കാര്യവും ഈ കരാറുകളിൽ ഉൾപ്പെടും.ഇരു രാജ്യങ്ങളും സൈനികേതര-ആണവ കരാറിലാണ് ഒപ്പുവച്ചത്.
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ "മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിയിലേക്കുള്ള നിക്ഷേപവും ഇന്ത്യ ആരാഞ്ഞു.ശ്രീ.നരേന്ദ്ര മോദിയുടെ ലോക്സ്ഭ മണ്ഡലമായ വാരണാസിയിൽ ഒരു കൺവെൻഷൻ സെൻറർനിർമ്മിക്കാനുള്ള വാഗ്ദാനവും അന്ന് ജപ്പാൻ പ്രധാനമന്ത്രി ശ്രീ.ഷിൻസോ ആബേ നൽകിയിരുന്നു. ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള ഒട്ടേറെ ചുവടുകൾക്കു ശ്രീ.ഷിൻസോ ആബേയുടെ ഇന്ത്യ സന്ദർശനം അന്ന് നാന്ദിയായാണ്.. ആ സൗഹൃദത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ജമ്മു കാശ്മീരിൽ ജപ്പാൻ നിക്ഷേപത്തിന് ഒരുങ്ങുന്നതും
ഇതിനു പുറമെ കശ്മീരിലും ,ലഡാക്കിലും വമ്പൻ നിക്ഷേപങ്ങൾ നടത്തുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചുകഴിഞ്ഞു.. അവിടെയുള്ള ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് . ഇതനുസരിച്ച് പുതിയ പ്രഖ്യാപനങ്ങൾ നടത്തും . ഇതിനായി പുതിയ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു .
.കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയത് ഏറെ വികസനങ്ങൾക്ക് കാരണമാകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞിരുന്നു . .കശ്മീരിന്റെ വികസനത്തിനാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു . ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കുന്ന ലക്ഷണമാണ് ഇപ്പോൾ കാശ്‌മീരിൽ കാണുന്നത്
https://www.facebook.com/Malayalivartha























