മത്സരാര്‍ത്ഥിയുമായി വിധി കർത്താവിന് പ്രണയമെന്ന് വ്യാജ പ്രചാരണം; ആത്മഹത്യ ചെയ്യാൻ ഒരുങ്ങി വിധി കർത്താവ്

മത്സരാര്‍ത്ഥിയുമായി വിധി കർത്താവിന് പ്രണയമെന്ന് വ്യാജ പ്രചാരണം. ആത്മഹത്യ ചെയ്യാൻ ഒരുങ്ങി വിധി കർത്താവ്. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യുടെ പത്താം സീസണിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളായ ഗായിക നേഹ കാക്കറാണ് ആരോപണ വിധേയയായിരിക്കുന്നത്. ഒരു മത്സരാര്‍ത്ഥിയുമായി നേഹ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുകയായിരുന്നു .ഇതിനൊക്കെ പിന്നാലെ ഇരുവരും ഒരുമിച്ച് സംഗീത പരിപാടിയില്‍ പങ്കെടുത്തതോടെ ഗോസിപ്പുകള്‍ തുടങ്ങിയത്. ഈ പ്രചാരണങ്ങളിൽ താന്‍ വിഷാദത്തിലാണെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിക്കുന്നുവെന്നും നേഹ തുറന്നു പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ഇക്കാര്യം പറഞ്ഞത്.
ഇത് എഴുതുമ്പോൾ ഞാന്‍ ശാരീരികമായും മാനസികമായും അത്ര നല്ല അവസ്ഥയിലല്ലെന്നും പക്ഷേ ഞാനിപ്പോള്‍ ഇത് സംസാരിക്കേണ്ടിയിരിക്കുന്നുവെന്നും അവർ പറയുന്നു. ഞാന്‍ ആരുടെ എങ്കിലും മകളാണെന്നും സഹോദരിയാണെന്നുമൊക്കെ ആരുംമനസിലാക്കുന്നില്ല. എന്റെ വീട്ടിലുള്ളവരുടെ അഭിമാനമാകാന്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാന്‍. എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്തവരോട് പോലും വളരെ നല്ല രീതിയിലാണ് ഞാന്‍ നിന്നിട്ടുള്ളത് . സെലിബ്രിറ്റിയാണെങ്കിലും ഒരു മനുഷ്യനാണെന്ന് ചിന്തിച്ച് കൂടെ. ഇത്ര ഹൃദയശൂന്യരാകരുത്. മറ്റൊരാളുടെ സ്വാകാര്യ ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഇത്തരം മോശമായ പ്രചരണങ്ങള്‍ ഒരാളെ സ്വന്തം ജീവന്‍ ഇല്ലാതാക്കാന്‍ വരെ ചിന്തിപ്പിക്കുമെന്നും നേഹ തന്റെ കുറിപ്പിലൂടെ പറയുന്നു. മറ്റൊരാളുടെ ജീവിതത്തെ എത്ര മോശമായി ബാധിക്കും എന്നൊന്നും ചിന്തിക്കാതെയും അവര്‍ എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് നേഹ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha























