കശ്മീരിൽ എത്തുന്ന ഹിന്ദുക്കളെയെല്ലാം കൊന്നൊടുക്കണമെന്ന് പാക് മാധ്യമ പ്രവർത്തകൻ; കശ്മീരികളോട് ചാവേറാകാനും നിർദേശം; പ്രസ്താവന വിവാദമാകുന്നു

കശ്മീരിലെത്തുന്ന ഹിന്ദുക്കളെ കൊന്നൊടുക്കണമെന്ന ആഹ്വാനവുമായി പാക് മാദ്ധ്യമ പ്രവർത്തകൻ. താരിഖ് പിർസാദ എന്ന മാധ്യമ പ്രവർത്തകനാണ് ഒരു പാക് ചാനൽ നടത്തിയ ടെലിവിഷൻ പരിപാടിക്കിടെ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് . കശ്മീരി സഹോദരങ്ങളെ എന്ന അഭിസംബോധനയോടെയാണ് അക്രമത്തിനു ആഹ്വാനം നൽകുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. കശ്മീരിന്റെ പ്രദേശത്ത് എത്തുന്ന ഏതൊരു ഹിന്ദുവിനെയും കൊന്നൊടുക്കൂ എന്ന് രൂക്ഷമായ ഭാഷയിൽ അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പ്രദേശത്തുള്ള എല്ലാ ഹിന്ദുക്കളേയും കൊന്നൊടുക്കണം, ഒരു നിമിഷം പോലും അവരെ ജീവിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞു. ഉടൻ കൊന്നില്ലെങ്കിൽ നിങ്ങളുടെ ഭൂമി അവര്‍ പിടിച്ചെടുക്കുമെന്നാണ് ചാനലിൽ പറഞ്ഞിരിക്കുന്നത്. കശ്മീരിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ പലസ്തീനേക്കാള്‍ കഷ്ടമാണെന്നും താരിഖ് പിർസാദ പറഞ്ഞു. ‘ ഈ രീതിയിലായിരുന്നു പിർസാദയുടെ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് . കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണ ഘടന വകുപ്പ് റദ്ദാക്കിയതിന്റെ പേരിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന അവസരത്തിലാണ് പിർസാദയുടെ പ്രസ്താവന. പ്രസ്താവനെക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയാണ്.
അതേ സമയം ഓഗസ്റ്റ് പതിനഞ്ചിനു ഇന്ത്യൻ സ്വാതന്ത്ര്യദിനവും പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനവും ഒന്നിച്ചുള്ള ദിവസമായതിനാൽ പാക്ക് അനുകൂല തീവ്രവാദികൾ അക്രമമുണ്ടാക്കിയേക്കുമെന്ന സൂചനകളെ തുടർന്ന് കശ്മീർ ജയിലുകളിലുള്ള 24 വിഘടനവാദിളെ മാറ്റി പാർപ്പിച്ചിരുന്നു. പുൽവാമ മോഡൽ ആക്രണം ഉണ്ടാകുമെന്ന സൂചനകളും നില നിൽക്കവെയാണ് പാകിസ്ഥാനിൽ നിന്നുള്ള പ്രമുഖരുടെ ഇത്തരത്തിലുള്ള പ്രതികരണകളും പ്രസ്താവനകളും പുറത്തു വരുന്നത്. കശ്മീർ വിഷയത്തിൽ പാകിസ്ഥാനും ഇന്ത്യയും ഭിനാഭിപ്രായത്തിലാണ്. നേരത്തെ അമർനാഥ് ദേവാലയത്തിലേക്ക് പോകുന്ന ഹിന്ദു തീർഥാടകർക്കെതിരെ തീവ്രവാദ ഭീഷണി ഉണ്ടായിരുന്നു. പാക്കിസ്ഥാന്റെ പിന്തുണയുള്ള തീവ്രവാദികൾ വാർഷിക തീർത്ഥാടനത്തിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഇത്തരത്തിലുള്ള അക്രമണ സാഹചര്യങ്ങൾ നില നിൽക്കെവേയാണ് ഇതുപോലുള്ള വിവാദ പ്രസ്താവനകൾ പാകിസ്ഥാനിൽ നിന്നും എത്തുന്നത്. കശ്മീർ ജനതയ്ക്കു ഉപകാര പ്രദമാകുന്ന തരത്തിൽ സർക്കാർ എടുത്ത തീരുമാനത്തെ തെറ്റിധരിപ്പിച്ചു അവതരിപ്പിക്കുകയും ആക്രമണത്തിന് ആഹ്വാനം നൽകാൻ ശ്രമിക്കുകയുമാണ് പാകിസ്ഥാൻ.
https://www.facebook.com/Malayalivartha























