അതിര്‍ത്തിയില്‍ സൈന്യത്തെ ഇറക്കി പാക്കിസ്ഥാന്‍... ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി ഇന്ത്യ

ജമ്മു കശ്മീരിലെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഇന്ത്യയുടെ നിലപാടില്‍ വെട്ടിലാക്കിയിരിക്കുകയാണ് പാക്കിസ്ഥാന്‍. സൈന്യത്തിലും ജനങ്ങളിലും വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറു തന്ത്രമാണ് പാക് പ്രസിഡന്റ് ഇമ്രാനും സൈനിക നേതൃത്വവുമിപ്പോള്‍ പയറ്റുന്നത്.
ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ വന്‍ തോതിലുള്ള സൈനിക വിന്യാസമാണ് പാക്കിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭീകരരെ മുന്‍ നിര്‍ത്തി കശ്മീരില്‍ ആക്രമണം നടത്തുകയും ഇന്ത്യക്കെതിരെ സൈനികമായ നടപടി സ്വീകരിക്കലുമാണ് ലക്ഷ്യം. അതേ സമയം അതിര്‍ത്തിയിലെ പാക്ക് തയ്യാറെടുപ്പിനെ അതേ രൂപത്തില്‍ തന്നെ തിരിച്ചടിക്കാനാണ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ മൂന്ന് സേനാ വിഭാഗത്തിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലഡാക്കിന് സമീപമുള്ള പാക്കിസ്ഥാന്റെ ഫോര്‍വേര്‍ഡ് ബേസായ സ്‌കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളുമാണ് പാക്കിസ്ഥാന്‍ വിന്യസിക്കുന്നത്. പാക് വ്യോമസേനയുടെ മൂന്ന് സി 130 ചരക്ക് വിമാനത്തില്‍ സ്‌കര്‍ദു ബേസിലേക്ക് ആയുധങ്ങളും ഉപകരണങ്ങളും അടക്കം എത്തിച്ചതായി ഇന്ത്യന്‍ ഏജന്‍സികള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























