ഞെട്ടലോടെ രാജ്യം... ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ബലാല്‍സംഘം ചെയ്ത് വഴിയില്‍ തള്ളി; കാമുകനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗത്തില്‍ ഇല്ലാത്ത ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് രാജസ്ഥാനിലെ ബന്‍സ്വര ജില്ലയില്‍ സംഭവിച്ചിരിക്കുന്നത്. ഗര്‍ഭിണിയായ ദലിത് യുവതിയെ ആറംഗ സംഘം ക്രൂരമായി ബലാല്‍സംഘം ചെയ്ത് വഴിയില്‍ തള്ളി. സംഭവത്തില്‍ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ ആത്മഹത്യ ചെയ്തു.
ജൂലൈ 13ന് രാത്രിയില്‍ 10 മണിയോടെയാണ് സംഭവം. ബന്‍സ്വര ടൗണില്‍ നിന്നും ഗ്രാമത്തിലേക്ക് കാമുകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് സംഘം ഇവരെ പിടികൂടിയത്. ഇവര്‍ കാമുകനെ ഇരുമ്പ് വടികൊണ്ട് അടിച്ച് ബോധം കെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഉപയോഗത്തില്‍ അല്ലാത്ത ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സുനില്‍ ചര്‍പോത, വികാസ്, ജിതേന്ദ്ര എന്നിവരാണ് ആദ്യം ബലാത്സംഗം ചെയ്തത്.
പിന്നീട് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇവരുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി അഞ്ചംഗ സംഘം വീണ്ടും ബലാല്‍സംഘം ചെയ്തു. നരേഷ് ഗുര്‍ജന്‍, വിജയ് എന്നിവരെയാണ് ഇവര്‍ വിളിച്ച വരുത്തിയത്. പിന്നീട് ക്രൂരമായല മര്‍ദ്ദിച്ച ശേഷം തെരുവില്‍ ഉപേക്ഷിച്ചു. ഇവരുടെ ക്രൂരക്രിത്യത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പറ്റാത്തതിനാലാണ് കാമുകന്‍ ആത്മഹത്യ ചെയ്യതത്. സംഭവത്തിന് ശേഷം അടുത്തുള്ള മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കാമുകന്റെ ഫോണ്‍ ഇവര്‍ മോഷ്ട്ടിച്ചിരുന്നു. ഇയാളുടെ ആത്മഹത്യയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
ഈ സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നില്ല. യുവാവിന്റെ ആത്മഹത്യയില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കാമുകന്റെ ഫോണ്‍ പ്രതിയായ ഒരാളില്‍ നിന്നും പോലീസ് കണ്ടെത്തി. ഫോണ്‍ പരിശോധിച്ച ശേഷം പെണ്‍കുട്ടിയുമായി സമ്പര്‍ക്കം ഉണ്ടെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്വേഷിച്ച് വന്നപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംഭവം വിശദീകരിച്ചു. പ്രതികളായ അഞ്ച് പോരെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha