സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി, രാജ്യതലസ്ഥാനത്തും തന്ത്രപ്രധാനമേഖലകളിലും അതീവ ജാഗ്രത

സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. തന്ത്രപ്രധാനമേഖലകളിലും രാജ്യതലസ്ഥാനത്തും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹി, കാഷ്മീര്‍, ലക്‌നോ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പോലീസും സുരക്ഷാസേനയും പരിശോധനകള്‍ നടത്തി.
കാശ്മീര്‍ വിഭജനം ഉള്‍പ്പെടെയുള്ള സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























