ഹരിയാനയിലെ ഫരീദാബാദില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ഹരിയാനയിലെ ഫരീദാബാദില്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് മരിച്ചു. ഫരീദാബാദ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് സ്വന്തം വസതിയില്‍ സര്‍വീസ് റിവോള്‍വറില്‍ നിന്നും നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്.
ഫരീദാബാദ് സെക്ടര്‍ 30,പൊലീസ് ലൈനിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് സംഭവം നടന്നത്. ആത്മഹത്യക്ക് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 58 കാരനായ വിക്രം കപൂര്‍ കുരുക്ഷേത്ര ജില്ലയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിനെ ഐ.പി.എസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കിയത്.
L
https://www.facebook.com/Malayalivartha
























