തലയെടുപ്പോടെ ഇന്ത്യ; ഒറ്റപ്പെടലില്‍ മുട്ട് വിറച്ച് പാകിസ്ഥാന്‍; ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പാകിസ്ഥാൻ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചു

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ പാകിസ്ഥാൻ യുഎന്‍ രക്ഷാസമിതിയെ സമീപിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. തങ്ങളുടെ സംയമനത്തെ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് രക്ഷാസമിതിക്കയച്ച കത്തില്‍ പാകിസ്ഥാൻ വ്യക്തമാക്കി.
അതേസമയം പാകിസ്ഥാനെതിരെ ഇന്ത്യ സൈന്യശക്തി ഉപയോഗിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ശക്തിയുമുപയോഗിച്ചുള്ള തിരിച്ചടിയുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കി. ഇന്ത്യയുടെ അപകടകരമായ നടപടി ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നതായും രക്ഷാസമിതിക്കയച്ച കത്തില്‍ ഷാ മെഹമൂദ് ഖുറേഷി വ്യക്തമാക്കുന്നു.
പ്രശ്‌നത്തില്‍ ചൈന പിന്തുണ നല്‍കുമെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ വിഷയം ഉന്നയിച്ച പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ഷിംല കരാറും അനുസരിച്ച് ഇരുരാജ്യങ്ങളും വിഷയങ്ങള്‍ പരസ്പരം പരിഹരിക്കണമെന്നാണ് ചൈന പാകിസ്ഥാന് നല്‍കിയ മറുപടി.
ഇത്തവണ രക്ഷാസമിതി അധ്യക്ഷ സ്ഥാനം പോളണ്ടിനാണ്. പാകിസ്ഥാന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നുമാണ് പോളണ്ട് അറിയിച്ചത്. ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പരസ്പരം സ്വീകാര്യമായ പരിഹാരത്തിലെത്തിച്ചേരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പോളണ്ട് പറയുന്നു.
എന്നാല്‍ 15അംഗ രക്ഷാസമിതി കൗണ്‍സില്‍ പാകിസ്ഥാന്‍റെ അപേക്ഷയില്‍ എന്ത് തീരുമാനമെടുക്കുമെന്ന കാര്യം വ്യക്തമല്ല. കാശ്മീര്‍ വിഷയത്തില്‍ തങ്ങളെ സഹായിക്കണമെന്നും കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നും, അവര്‍ ഗുരുതരമായ അപകടത്തിലാണെന്നും കാണിച്ച് ഇന്തോനേഷ്യ,യു.കെ, മലേഷ്യ,തുര്‍ക്കി, സൗദി ബഹ്‌റൈന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളോട് പാകിസ്ഥാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഇക്കാര്യം പാകിസ്താന്‍ തന്നെ തുറന്നു സമ്മതിക്കുകയായിരുന്നു.
”രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല” എന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താത്പര്യങ്ങളുണ്ട്. ഇക്കാര്യം താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവര്‍ക്കെല്ലാം ഇന്ത്യയില്‍ അവരുടേതായ താത്പര്യങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യയുടെ നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പ്രതികരിച്ചത്.
മറ്റ് രാജ്യങ്ങളൊന്നും തന്നെ ഇക്കാര്യത്തില്‍ അധികം പ്രതികരിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാകിസ്താന്‍ നല്‍കിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവര്‍ക്ക് തിരിച്ചടിയായിരുന്നു. മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നല്‍കിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha
























