ചന്ദ്രയാൻ 2 ചന്ദ്രനിലേക്ക്; ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലർച്ചെ 2:21നാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യമായ ട്രാൻസ് ലൂനാർ ഇൻസെർഷൻ നടന്നത്. 1203 സെക്കൻഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂർത്തിയാക്കിയത്.
ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാന്‍- 2 ഓഗസ്റ്റ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. 'ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍' എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. ഇതോടെ ദൗത്യപേടകം ചന്ദ്രന്റെ സ്വാധീനവലയത്തിലാവും. തുടര്‍ന്ന് ചന്ദ്രയാന്‍-2-ലെ യന്ത്രം ജ്വലിപ്പിച്ച് ആറുദിവസംകൊണ്ട് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. തുടര്‍ന്ന് പേടകത്തെ ഘട്ടംഘട്ടമായി ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിക്കണം. അതിനുശേഷമാണ് സെപ്റ്റംബര്‍ ഏഴിന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ചന്ദ്രയാന്‍-2-ന്റെ ഇറക്കം.
'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍നിന്നു 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും.
3840 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍-2-മായി 'ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്' റോക്കറ്റ് ജൂലായ് 22-നാണ് ശ്രീഹരിക്കോട്ടയില്‍നിന്നു കുതിച്ചുയര്‍ന്നത്. ഇതിനിടയില്‍ അഞ്ചുതവണ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.) വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























