യുദ്ധത്തിന് തയ്യാറെന്ന് ഇമ്രാന്റെ വെല്ലുവിളി ...എല്ലാ ശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഖുറേഷി പുച്ഛിച്ചു തള്ളി ഇന്ത്യ

പാകിസ്ഥാന്റെ മൗനം കീഴടങ്ങലിന്റേതല്ലെന്നും മറിച്ചു എല്ലാ ശക്തിയും സംഭരിച്ചു തിരിച്ചടിക്കുമെന്നും ഷാ മഹ്‍മൂദ് ഖുറേഷി പറയുന്നു.. ഇനി ഒരു യുദ്ധമുണ്ടായാൽ അതിന്റെ കാരണം ഇന്ത്യ ആയിരിക്കുമെന്ന്പറഞ്ഞ് ഇമ്രാനും വന്നിട്ടുണ്ട്... ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അന്താരാഷ്ട്ര ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആരും പിന്തുണക്കാത്തതിന്റെ ക്ഷീണത്തിലാണ് പാകിസ്ഥാൻ. ഇപ്പോൾ അതിർത്തിയിലെ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം ഇന്ത്യയാണെന്ന് കണ്ടെത്തലിലാണ് പാക്കിസ്ഥാൻ
കശ്മീരിന് സ്വയംഭരണ പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കി കേന്ദ്രം ഭരണം ഏര്‍പ്പെടുത്തിയതില്‍ പാക്കിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത്രയും വലിയ ഒരു തിരിച്ചടി ഒരുപക്ഷെ പാകിസ്ഥാൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
അതിനിടയിലാണ് പാക്കിസ്ഥാൻ ലോക രാഷ്ട്രങ്ങളുടെ സഹായം തേടി രംഗതെത്തിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ തങ്ങളെ സഹായിക്കണമെന്നും കശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെന്നും, അവര്‍ ഗുരുതരമായ അപകടത്തിലാണെന്നുമാണ് പാക്കിസ്ഥാന്‍ ലോക രാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാനെതിരെ സൈന്യത്തെ ഉപയോഗിച്ചാല്‍ പ്രതിരോധത്തിന്റെ ഭാഗമായി തിരിച്ചടിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇസ്ലാമികളുള്‍പ്പെടെയുള്ള കോടിക്കണക്കിന് ജനതയുടെ മുഖ്യ വാണിജ്യ കേന്ദ്രമാണ് ഇന്ത്യ. അതിനാല്‍ വിദേശരാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കായിരിക്കുമെന്നാണ് ഖുറേഷി വ്യക്തമാക്കിയത്.
മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകുമെന്ന് ഭയത്തില്‍ യുഎന്നിന് കത്തെഴുതിയെങ്കിലും സമിതിയില്‍ ചൈന പിന്തുണച്ചേക്കുമെന്ന നേരിയ പ്രതീക്ഷ മാത്രമാണ് പാക്കിസ്ഥാനുള്ളത്. വിഷയത്തില്‍ പാക്കിസ്ഥാന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കും, എന്നാല്‍ അടുത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ വിഷയം പ്രതിപാദിക്കില്ലെന്നുമാണ് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് വ്യക്തമാക്കിയത്.
അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെയും ചൈനയിലെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ചൈനയുടെ സഹായം തേടിയെങ്കിലും യുഎന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും ഷിംല കരാറും അനുസരിച്ച് ഇരുരാജ്യങ്ങളും സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ യുഎന്നില്‍ പാക്കിസ്ഥാനെ ചൈന പിന്തുണയ്ക്കുമോയെന്ന കാര്യവും പരുങ്ങലിലാണ്.
ഇതുകൂടാതെ ഇന്തോനേഷ്യ,യുകെ, മലേഷ്യ, തുര്‍ക്കി, സൗദി, ബഹ്റൈന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളോടും പാക്കിസ്ഥാന്‍ സഹായം തേടിയിട്ടുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ യുഎന്‍ രക്ഷാസമിതി അംഗമായ റഷ്യയാണ് ആദ്യം ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചത്. പിന്നീട് ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളും രംഗതെത്തിയിരുന്നു. കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നുമാണ് ലോക നേതാക്കള്‍ പ്രതികരിച്ചത്
https://www.facebook.com/Malayalivartha