കാശ്മീരില്‍ ഇനി വന്‍വികസനത്തിന്റെ നാളുകള്‍; കാശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോഡി

ആര്‍ട്ടിക്കിള്‍ 370 അവസാനിപ്പിച്ചതോടെ ഇനി ജമ്മു കാശ്മീരിലെ സാധാരണക്കാരുടെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും അനുസരിച്ച് അവിടെ വികസനങ്ങള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവുമെന്ന് പ്രധാനമന്ത്രി മോഡി. വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഡി ഇക്കാര്യം പറഞ്ഞത്. കാശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോഡി വ്യക്തമാക്കി.
അധികാരമെന്നത് ദൈവികാവകാശമാണെന്നായിരുന്നു കാശ്മീര്‍ ഇതുവരെ ഭരിച്ചിരുന്നവര്‍ കരുതിയിരുന്നത്. യുവാക്കള്‍ നേതൃത്വത്തിലേയ്ക്ക് എത്തുന്നതില്‍ അവര്‍ക്ക് താത്പര്യമില്ല. കാശ്മീരിലെ പ്രാദേശിക രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണത്തിന്റെ സുതാര്യതയും ഉത്തരവാദിത്വങ്ങളും മറയ്ക്കാനുള്ള ഉപാധിയായിരുന്നു. ഇത് റദ്ദാക്കിയത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്നും മോഡി പറഞ്ഞു.സര്‍ക്കാര്‍ ജമ്മു കാശ്മീരിലും ലഡാക്കിലും സ്വീകരിച്ച നടപടികളെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി ജനങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇത് രാജ്യത്തിന്റെ വിഷയമാണ്, രാഷ്ട്രീയമല്ലെന്നും മോഡി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























