ഇന്ത്യയുടെ സ്വാതന്ത്യത്തിന് പിന്തുണ പ്രഖ്യാപിച്ച കാലം മുതല്‍ക്കെ ഇന്ത്യയും അമേരിക്കയും തമ്മിൽ സൗഹൃദം; ഇന്ത്യക്കു സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് അമേരിക്ക

73ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇന്ത്യയ്ക്ക് ആശംസകൾ നേർന്നത്. തന്ത്രപരമായ കൂട്ടായ്മയിലൂടെ ഇന്ത്യയും അമേരിക്കയും അടുത്ത സൗഹൃദമാണ് പുലര്‍ത്തി കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ 73ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
72 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക ഇന്ത്യയുമായി അടുത്ത സൗഹൃദത്തിലാണ്. സൗഹൃദം തുടങ്ങിയത് ഇന്ത്യയുടെ സ്വാതന്ത്യത്തിന് പിന്തുണ പ്രഖ്യാപിച്ച കാലം മുതല്‍ക്കെയാണ്. ആ സൗഹൃദം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ പങ്കുവെക്കുവാനും സാമ്പത്തിക വളര്‍ച്ചയില്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. പ്രതിരോധം, ഭീകരവാദം,ബഹിരാകാശം, നാവിഗേഷന്‍, ശാസ്ത്രം മുതലായ മേഖലകളിലെ വിഷയങ്ങളിലെല്ലാം ഊർജിതമായ പങ്കാളിത്തത്തോടെ ഇരു രാജ്യങ്ങള്‍ക്കും പ്രവര്‍ത്തിക്കാനായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തെ വളര്‍ത്തുന്നതിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ മികച്ച ജനാധിപത്യ രാജ്യവും ആഗോള ശക്തിയും നല്ല സുഹൃത്തുക്കളുമാണെന്ന് പോംപിയോ ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രസ്താവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























