മോദിയുടെ കാൽപാദം പതിഞ്ഞ വഴികൾ ഇനി മുതൽ 'മോദി പാത'; മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്

'മാന്‍ വേഴ്‌സസ് വൈല്‍ഡ്' പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സും സഞ്ചരിച്ച ട്രെക്കിങ് റൂട്ട് വികസിപ്പിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്. ട്രെക്കിങ് റൂട്ട് വികസിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ് വിനോദ സഞ്ചാര വകുപ്പ്. 'മോദി ട്രെയില്‍' (മോദി പാത) എന്ന പേരിലാവും ഈ ട്രക്കിങ് റൂട്ട് വികസിപ്പിക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സാഹസിക സഞ്ചാരിയുമായ ബെയർ ഗ്രിൽസ് അവതാരകനായി എത്തുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അതിഥി. സാഹസികസഞ്ചാരി ബെയര്‍ ഗ്രില്‍സിനൊപ്പം മോദി പങ്കെടുത്ത മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ എപ്പിസോഡ് ഓഗസ്റ്റ് 12നാണ് സംപ്രേഷണം ചെയ്തത്. മാന്‍ വേഴ്‌സസ് വൈല്‍ഡ് എപ്പിസോഡില്‍ പ്രധാനമന്ത്രിയും ബെയര്‍ ഗ്രില്‍സും സന്ദര്‍ശിച്ച ട്രെക്കിങ് റൂട്ട് 'മോദി പാത'യായി വികസിപ്പിക്കുമെന്നും ഇതിനെ ദേശീയോദ്യാനത്തിലെ പ്രത്യേക ആകര്‍ഷണമായി അവതരിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വിനോദസഞ്ചാര വകുപ്പു മന്ത്രി സത്പല്‍ മഹാരാജ് പറഞ്ഞു.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ച പരിപാടി തിങ്കളാഴ്ച രാത്രിയാണ് ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. ഈ പരിപാടിയില്‍ അതിഥിയായി എത്തുന്ന രണ്ടാമത്തെ നേതാവാണ് മോദി. 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ആദ്യമായി അതിഥിയായി എത്തിയത്. മുൻ അമേരിക്കൻ പ്രസിഡന്റ ബറാക്ക് ഒബാമയടക്കം നിരവധി പ്രശസ്തരായ വ്യക്തികൾ മാൻ വേഴ്സസ് വൈൽഡിൽ അതിഥികളായി എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്കിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടിയുടെ എപ്പിസോഡ് ചിത്രീകരിച്ചത്. ടീസർ പുറത്തുവന്നപ്പോൾ തന്നെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 44 സിആർപിഎഫ് ജവാന്മാർ പുൽവാമയിൽ വീരമൃത്യു മരിച്ച സമയത്ത് പ്രധാനമന്ത്രി ഈ പരിപാടിയുടെ ഷൂട്ടിങ്ങിനായി സമയം ചെലവഴിക്കുകയായിരുന്നു എന്നാണ് ആക്ഷേപം.
കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മ്മകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കുവച്ചു. മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ മോദി പറഞ്ഞത് ഇങ്ങനെ-ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴായിരുന്നു അത്. തടാക തീരത്ത് നിന്ന് കിട്ടിയ മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തി. അപ്പോള്‍ എന്റെ അമ്മ എന്നോട് ഞാന്‍ ചെയ്തത് ശരിയല്ല എന്ന് പറയുകയും തിരിച്ച് എടുത്തിടത്ത് കൊണ്ടുവിടാനും പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു മോദി പറയുന്നു.
കഴിഞ്ഞ 5 വർഷക്കാലം രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് താൻ ചെലഴിച്ചത്. ഇതിനെ ഒരു അവധിക്കാലം എന്ന് വിളിക്കാമെങ്കിൽ കഴിഞ്ഞ 18 വർഷത്തിനിടയിൽ ലഭിച്ച ആദ്യ അവധിക്കാലമാണിതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളുടെ ആഗ്രഹം എന്താണെന്ന അവതാരകന്റെ ചോദ്യത്തോട് താൻ ആരാണെന്ന് ചിന്തിക്കാറില്ലെന്നും, എന്താണ് ചെയ്യേണ്ടതെന്നും എന്താണ് തന്റെ കടമകളെന്നും മാത്രമാണ് ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ തന്റെ സ്വപ്നങ്ങളാക്കി മാറ്റാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ല. എല്ലാത്തിനേയും പോസീറ്റിവായി കാണുന്നയാളാണ് താൻ. അതുകൊണ്ട് തന്നെ ഒരിക്കലും നിരാശ തോന്നിയിട്ടില്ല, പ്രധാനമന്ത്രി പറഞ്ഞു. ലോകം ഒരു കുടുംബം എന്നതാണ് ലോകത്തിന് ഇന്ത്യ നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തോട് രാജ്യത്തിന്റെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ മറുപടി. ആദ്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു താൻ, 13 വർഷം ആ പദവിയിൽ ഇരുന്നു. രാജ്യം പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചപ്പോൾ അതും ഏറ്റെടുത്തു. കഴിഞ്ഞ 5 വർഷമായി അത് ചെയ്യുന്നു- പ്രധാനമന്ത്രി വ്യക്തമാക്കി. എന്നും പ്രകൃതിയോട് ഇടങ്ങിയായിരുന്നു തന്റെ ജീവിതം. ദാരിദ്രം അനുഭവിച്ചിട്ടുണ്ട്. പണം ഇല്ലാതിരുന്ന സമയത്ത് പോലും തന്റെ പിതാവ് പത്ത് മുപ്പതോളം പോസ്റ്റ് കാർഡുകൾ വാങ്ങി ഗ്രാമത്തിൽ ആദ്യ മഴ ലഭിച്ച വിവരം ബന്ധുക്കളെ എഴുതി അറിയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർത്തെടുത്തു. കൗമാരകാലഘട്ടത്തിൽ താൻ വീട് വിട്ടു ഹിമാലയത്തിലേക്ക് പോയ കാര്യവും മോദി അവതാരകനോട് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha

























