രാഹുലിന് കണ്ടകശനിയോ? മുൻഗാമികളെ കടത്തിവെട്ടി ഇന്ത്യ കണ്ട ജനപ്രിയ നായകൻ മോദി; പ്രതിപക്ഷത്തെ നയിക്കാന്‍ മമത മതി; ഞെട്ടിക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയെന്ന് സർവേ റിപ്പോർട്ട്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്‌റു, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയവരെ മോദി പിന്നിലാക്കി . സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും മോദിയാണ് ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യാ ടുഡേയും കാര്‍വി ഇന്‍സൈറ്റും ചേര്‍ന്ന് നടത്തിയ മൂഡ് ഒഫ് ദി നേഷന്‍ സര്‍വേയിലാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകുന്ന ഫലം പുറത്തുവിട്ടത്.
14 ശതമാനം പേരുടെ വോട്ടുകള്‍ നേടിയ ഇന്ദിരാ ഗാന്ധിയാണ് തൊട്ടുപിന്നില്‍. കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്യുന്നതിന് തൊട്ടുപിന്നാലെയാണ് തങ്ങള്‍ ഈ സര്‍വേ സംഘടിപ്പിച്ചതെന്നും ഇന്ത്യാ ടുഡേ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ മുഖമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പകരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി വരണമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ മുഖമാകാന്‍ മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പകരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മതിയെന്ന് സര്‍വേ ഫലം.
സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേരും രാഹുല്‍ ഗാന്ധിക്ക് പകരം മമതാ ബാനര്‍ജിയെ പ്രതിപക്ഷത്തിന്റെ മുഖമാക്കണമെന്ന് അഭിപ്രായപ്പെട്ടു. അഖിലേഷ് യാദവ് (12 ശതമാനം), അരവിന്ദ് കേജ്‌രിവാള്‍ (12 ശതമാനം), നവീന്‍ പട്നായിക്ക് (11 ശതമാനം), ശരത് പവാര്‍ (11 ശതമാനം), ജഗന്‍ മോഹന്‍ റെഡ്ഡി (9), മായാവതി (8 ശതമാനം), കെ.ചന്ദ്രശേഖര്‍ റാവു (6 ശതമാനം) എന്നിവരും മമതാ ബാനര്‍ജിക്ക് പിന്നിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ ബി.ജെ.പി വിജയിച്ചതിന് പിന്നാലെയാണ് മമതാ ബാനര്‍ജി ദേശീയ തലത്തിലെ പ്രധാന നേതാവായി വളർന്നിരിക്കുന്നത് . വിവിധ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചതും മമതാ ബാനര്‍ജിക്ക് ഗുണകരമായി.19 സംസ്ഥാനങ്ങളിലെ 97 പാര്‍ലമെന്റ് മണ്ഡലങ്ങളിലും 194 നിയമസഭാ മണ്ഡലങ്ങളിലുമായി മൊത്തം 12,126 സര്‍വ്വെകളാണ് നടത്തിയത്. അതില്‍ 67 ശതമാനം ഗ്രാമീണരിവും 33 ശതമാനം നഗരവാസികളിലുമാണ് സര്‍വെ.
അതേ സമയം ഇന്ന് സ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370-ഉം 35എയും റദ്ദാക്കിയതിലൂടെ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞു. അനുഛേദം 370 റദ്ദാക്കിയ തീരുമാനം ഏകകണ്ഠ്യേന എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതിലൂടെ സഫലീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും. ജനങ്ങൾക്ക് തുല്യത വരുത്താനായി, എഴുപത് വർഷമായി നടക്കാത്ത കാര്യമാണ് വെറും 70 ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രശ്നങ്ങളുടെ മേൽ അടയിരിക്കാനല്ല, അത് പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എല്ലാ രാഷ്ടീയകക്ഷികളും കശ്മീർ പുനസംഘടനക്ക് പിന്തുണ നൽകിയെന്നും മോദി പറഞ്ഞു.
ജമ്മുകശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കും അനീതി സമ്മാനിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. ജനസംഖ്യാവര്‍ധന ഭാവിതലമുറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ജനസംഖ്യാനിയന്ത്രണം പുരോഗതിയിലേക്ക് വഴിതെളിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .
https://www.facebook.com/Malayalivartha

























