മോദിയെ പാഠം പഠിപ്പിക്കും ; പാക്ക് സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങൾ മുഴുവൻ അണിനിരക്കും; അല്ലാഹുവിന് മുൻപിലല്ലാതെ ആർക്കുമുൻപിലും മുസ്‌ലിംകൾ തലകുനിക്കില്ല; വെല്ലുവിളിച്ച് ഇമ്രാൻ ഖാൻ

ഇന്ത്യയെ വെല്ലുവിളിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്നും എന്നാൽ അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ 14ന് മുസാഫറാബാദിൽ നടത്തിയ സംവാദത്തിലാണ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഇമ്രാന്റെ പ്രസ്താവന.
കശ്മീരിൽ ഇന്ത്യ ഇപ്പോൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത് എന്നും ഇമ്രാൻഖാൻ ആരോപിച്ചു. പാക്കിസ്ഥാൻ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂർണവിവിരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാൻ അറിയിച്ചു.
ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്ക് മുതിർന്നാൽ ഞങ്ങൾ അവസാനം വരെ അതിനെതിരെ പോരാടും. പാക്ക് സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങൾ മുഴുവൻ അണിനിരക്കും. അല്ലാഹുവിന് മുൻപിലല്ലാതെ ആർക്കുമുൻപിലും മുസ്‌ലിംകൾ തലകുനിക്കില്ല. ഏതെങ്കിലും വിധത്തിൽ പ്രകോപനം സൃഷ്ടിച്ചാൽ മോദിയെ ഞങ്ങൾ പാഠം പഠിപ്പിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതുപോലെ ഭീകരമാണെന്നും അത് ഇന്ത്യയുടെ നാശത്തിന് കാരണമാകുമെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തിരുന്നു. മുസ്‌ലിംകളെ ഇന്ത്യയിൽ നിന്ന് തുരത്താനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. അഞ്ചു വർഷമായി കശ്മീരിൽ നടക്കുന്ന ക്രൂരതകളെല്ലാം ഈ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണ്. ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ പ്രഖ്യാപനം ഇക്കാര്യത്തിൽ മോദിയുടെ അവസാന തുറുപ്പുചീട്ടായിരുന്നു. ആർഎസ്എസ് ഇന്ത്യയുടെ ഭരണഘടന വരെ മാറ്റിയിരിക്കുന്നു. ഇന്ത്യയിൽ ഇപ്പോൾ പ്രതിപക്ഷം ഭീതിയോടെയാണ് സംസാരിക്കുന്നത്. ഇന്ത്യയെ നാശത്തിലേക്കാണ് ബിജെപി നയിക്കുന്നതെന്നും ഇമ്രാൻ ആരോപിച്ചു.
സ്വാതന്ത്രദിനത്തിലും പാകിസ്ഥാൻ ദുഖിതരാണെന്നും ഇമ്രാൻ വ്യക്തമാക്കിയിരുന്നു സ്വാതന്ത്ര്യദിനം വലിയ സന്തോഷത്തിനുള്ള അവസരമാണ്, എന്നാൽ ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ തീരുമാനങ്ങലോടുള്ള കനത്ത പ്രതിഷേധങ്ങൾ ഇന്നലെ പാകിസ്ഥാനിൽ പ്രകടമായിരുന്നു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂടിയിരുക്കുകയാണ്. പാകിസ്താനെ സംബന്ധിച്ചു നരേന്ദ്ര മോദി സർക്കാർ എടുത്ത ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതാണ്. പാകിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാന്റെ നടപടികൾ രൂക്ഷമായിരുന്നു. ഇന്ത്യയുമായുള്ള പല ബന്ധങ്ങളും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. വ്യാപകമായ അക്രമങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തിയിരുന്നു. .ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന്‍ പുറത്താക്കി. പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായി. പാക് ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് അയക്കില്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. ജമ്മു കശ്മീരിൽ ഇന്ത്യയുടെ നയം പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്നതായിരുന്നു.
കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും ജമ്മു കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് പാകിസ്ഥാൻ കൈകൊള്ളുന്ന നടപടികളുടെ തുടർച്ചയായി ട്രെയിനുകൾ നിർത്തിവച്ച ശേഷം ഇന്ത്യയിലേക്കുള്ള ബസ് സർവീസ് കൂടി പാകിസ്ഥാൻ നിർത്തലാക്കി. ഡൽഹിയിൽ നിന്നും ലാഹോറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന 'ദോസ്തി(സൗഹൃദം)' എന്ന് പേരുള്ള ബസാണ് പാകിസ്ഥാൻ റദ്ദ് ചെയ്തത്. ഇന്ത്യ പാകിസ്ഥാൻ അതിർത്തി കടന്നാണ് ഈ ബസ് സർവീസ് നടത്തി പോന്നിരുന്നത്.
https://www.facebook.com/Malayalivartha

























