ഒരു വര്‍ഷമായി ഭാര്യ അസുഖബാധിതയായി കിടപ്പിലാണ്... ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടും രോഗം മാറാതിരുന്നതിനെ തുടര്‍ന്ന് യുവാവ് മന്ത്രവാദിയുടെ അടുത്തെത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; ബന്ധുക്കളായ വയോധിക ദമ്ബതികളെ കുത്തി കൊലപ്പെടുത്തി യുവാവ്!! കാരണം പുറത്തായതോടെ ഞെട്ടലോടെ ബന്ധുക്കൾ

തിങ്കളാഴ്ച രാത്രിയോടെയാണ് കൊല നടന്നത്. 70കാരനായ ഒറിന്ത് ടുഡു ഭാര്യ 60കാരി കോകി ടുഡു എന്നിവരെ 30 കാരനായ സുഖ്‌ലാല്‍ ടുഡുവാണ് കൊലപ്പെടുത്തിയത്.ഇരുവരും ഉറങ്ങിക്കിടക്കുന്നതിനിടെ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് വിവരം. ഒരു വര്‍ഷമായി സുഖ്‌ലാലിന്റെ ഭാര്യ അസുഖബാധിതയായി കിടപ്പിലാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടും രോഗം മാറാതിരുന്നതിനെ തുടര്‍ന്ന് സുഖ്‌ലാല്‍ കാരണം അറിയാന്‍ മന്ത്രവാദിയുടെ അടുക്കലെത്തി. ഇയാളാണ് ഭാര്യയുടെ മേല്‍ വൃദ്ധ ദമ്ബതികളായ ബന്ധുക്കള്‍ മന്ത്രവാദം പ്രയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത്.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ സുഖ്‌ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഝാര്‍ഖണ്ഡിലെ സിംഗ്ഭൂം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
https://www.facebook.com/Malayalivartha

























