സ്വാതന്ത്ര ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു

സ്വാതന്ത്ര ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 3.5 ലക്ഷം കോടിരൂപയുടേതാണ് പദ്ധതി. സംസ്ഥാനങ്ങളും കേന്ദ്രവും പൊതുജനങ്ങളും ചേര്‍ന്നുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ പകുതിയോളം ജനങ്ങള്‍ കുടിവെള്ളം ലഭിക്കാന്‍ പ്രയാസം അനുഭവിക്കുകയാണെന്നും ഇത് വലിയൊരു പ്രതിസന്ധിയാണെന്നും മോദി പറഞ്ഞു. രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയെന്ന് മോദി പറയുന്നു.
രാജ്യത്തെ പകുതിയോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു. അവരുടെ ദിവസത്തില്‍ പകുതിയോളം കുടിവെള്ളം ശേഖരിക്കാനായി വിനിയോഗിക്കേണ്ടി വരുന്നു. അതിനാല്‍ ഈ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ചിന്തിക്കുകയും അവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തുവെന്ന് മോദി പറഞ്ഞു. ഇത് വെറുമാരു സര്‍ക്കാര്‍ പദ്ധതി മാത്രമല്ല. സ്വച്ഛ് ഭാരത് പോലെ ജനങ്ങളുടെ പദ്ധതിയായിരിക്കും ഇതെന്നും മോദി വിശദീകരിച്ചു.
കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. മഴവെള്ള സംഭരണം, ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിന് ശേഷമുണ്ടാകുന്ന മലിനജലത്തിന്റെ കൃഷിക്കായുള്ള പുനരുപയോഗം എന്നിവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിന്റെയും സമാന പദ്ധതികള്‍ സംയോജിപ്പിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ജല്‍ ജീവന്‍ മിഷന്‍ ലക്ഷ്യമിടുന്നത്.
ലോകജനസംഖ്യയുടെ നാലില്‍ ഒന്ന് ഭാഗവും ഉള്‍കൊള്ളുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള 17 രാജ്യങ്ങളും അതിരൂക്ഷമായ ജലപ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്വഡക്റ്റ് പട്ടികയിൽ വ്യക്തമാണ്. അക്വഡക്റ്റ് വാട്ടര്‍ റിസ്‌ക് അറ്റ്‌ലസ് പട്ടികയില്‍ അതിരൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ വിഭാഗത്തില്‍ 13 ാം സ്ഥാനത്താണ് ഇന്ത്യ. 189 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
രാജ്യങ്ങളിലെ സംസ്ഥാനങ്ങളിലെയും പ്രവിശ്യകളിലെയും കണക്കുകള്‍ പരിഗണിച്ചുള്ള റിപ്പോര്‍ട്ട് വടക്കേ ഇന്ത്യയില്‍ ഭൂഗര്‍ഭജലം അമിതമായ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ജല പ്രതിസന്ധി, വരള്‍ച്ചാ സാധ്യത, നദീജന്യ വെള്ളപൊക്കം, ഭൂഗര്‍ഭജല ലഭ്യത തുടങ്ങി 13 സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. രൂക്ഷമായ ജലക്ഷാമമനുഭവപ്പെടുന്ന 17 രാജ്യങ്ങളില്‍ 12 ഉം മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപനങ്ങളെ തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ സാമ്ബത്തിക അടിത്തറ തകരുമ്ബോള്‍, അഞ്ച് മില്യണ്‍ സാമ്ബത്തിക മേഖല മോദി എങ്ങനെയാണ് നടപ്പാക്കുകയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അതേസമയം ഒന്നിലധികം ട്വീറ്റുകളിലായിട്ടാണ് കോണ്‍ഗ്രസ് മോദിയുടെ സാമ്ബത്തിക കുതിപ്പിനെ ചോദ്യം ചെയ്തിരിക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ അഞ്ച് ട്രില്യണ്‍ ശേഷിയുള്ള സാമ്ബത്തിക ശക്തിയാക്കുമെന്ന് മോദി പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാമ്ബത്തിക വളര്‍ച്ചയുടെ വേഗം കണക്കിലെടുത്താല്‍ അത് ഒരിക്കലും നടക്കില്ല. എവിടെയാണ് നമുക്ക് പണമുള്ളത്. അടിസ്ഥാന സൗകര്യമേഖലയില്‍ നമ്മള്‍ ചെലവഴിക്കുന്ന തുക കണക്കിലെടുത്താല്‍ തന്നെ ഇത് സാധ്യമാകില്ലെന്ന് കണ്ടെത്താനാവുമെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം സാമ്ബത്തിക മേഖല കുതിപ്പില്‍ അല്ലെന്ന് സൂചിപ്പിച്ചുള്ള കാരണങ്ങളും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























