ആ ത്രിവര്‍ണ്ണ പതാക പാറുന്നത് കണ്ടേ ഡോവല്‍ മടങ്ങിയുള്ളൂ... കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമാധാനപരം; അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ല, ഷെര്‍ ഇ കശ്മീര്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ദേശീയ പതാക ഉയര്‍ത്തി, ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവര്‍ണര്‍

കാശ്മീര്‍ തെരുവിലൂടെ ഇന്ത്യയുടെ കാവല്‍ക്കാരനായി ഡോവല്‍ കറങ്ങിയത് ചിലതെല്ലാം മനസ്സില്‍ കണ്ടിട്ട് തന്നെ. കശ്മീരില്‍ സ്വാതന്ത്ര്യ ദിനാഘോഷം സമാധാനപരം; അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ല. പ്രധാന ചടങ്ങുകള്‍ ശ്രീനഗറിലാണ് നടന്നത്. ഷെര്‍ ഇ കശ്മീര്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ദേശീയ പതാക ഉയര്‍ത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. ആ മുഖത്ത് നിറഞ്ഞ ചിരി.
ജമ്മു കശ്മീര്‍ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തില്‍ ശ്രീനഗര്‍ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവര്‍ണര്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. നഗരത്തിലെ സുപ്രധാനകേന്ദ്രമായ ലാല്‍ ചൗക്കാകട്ടെ, കനത്ത സുരക്ഷാവലയത്തിലായിരുന്നു. ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുണ്ട് ലാല്‍ചൗക്കിന്. ഇവിടെ വച്ചാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്!റു അംഗീകരിച്ചത്. ബിജെപിയുടെ ചരിത്രത്തിലും സുപ്രധാന ഇടമുണ്ട് ലാല്‍ചൗക്കിന്. മുതിര്‍ന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാലിയുമായെത്തി ദേശീയപതാക ഉയര്‍ത്തിയതും ലാല്‍ ചൗക്കിലാണ്. 1996 ജനുവരി 26ന്, ഒരു റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇത്. അന്ന് ആ റാലിയുടെ ഏകോപനച്ചുമതല ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായിരുന്നു. ബിജെപിയ്ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വളര്‍ത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചു ആ നീക്കം. ലാല്‍ചൗക്കില്‍ ബിജെപി പതാക ഉയര്‍ത്തി ഇരുപത്തിയേഴാം വര്‍ഷത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. കേന്ദ്ര പൊലീസ് സേനകളുടെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. ജമ്മു കശ്മീര്‍ പൊലീസ് വനിതാവിഭാഗത്തിന്റെ പ്രത്യേക പരേഡും നടന്നു. ബിഎസ്എഫിന്റെ പരേഡിന് നേതൃത്വം നല്‍കിയത് വനിതാ അസിസ്റ്റന്റ് കമാന്റന്റായ തനുശ്രീയാണ്. ജമ്മു കശ്മീരിന്റെ പൂര്‍ണ വികസനം നടപ്പാക്കുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
ഉറിയില്‍ പാക് ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം പരാജ്യപ്പെടുത്തി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിക്കെട്ട്. ബുധനാഴ്ച രാത്രിയോടെ പാക് സേനയാണ് ഭീകരര്‍ക്ക് ഉറി അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ സഹായം ചെയ്തത്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമം. പിന്നെ വെടി നിര്‍ത്തല്‍ തെറ്റിച്ച മൂന്നു പാക് സൈനികരെ കൊലപ്പെടുത്തി. കൃത്യമായ സന്ദേശമാണ് മോദിയും ഷായും കാശ്മീരില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്ന തീവ്രവാദികള്‍ക്ക് നല്‍കിയത്.
പുല്‍വാമയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയീദ് ആബിഷ് റാഷിദ് ഷായും ത്രാലിലും അനന്ദനാഗിലും നടന്ന ചടങ്ങുകളില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും ദേശീയ പതാക ഉയര്‍ത്തി. ജനങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷാ സേനാംഗങ്ങളും ചടങ്ങുകളില്‍ സംബന്ധിച്ചു. കുല്‍ ഗാം, അനന്തനാഗ്, ഷോപിയാന്‍ , ബരാമുള്ള എന്നിവിടങ്ങളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ഉന്നത പോലീസ് ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha

























