നിയമം നിയമത്തിന്റെ വഴിക്ക്; മകന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്തിൽ പ്രതികരണവുമായി ബിജെപി എംപി രൂപ ഗാംഗുലി

ബി.ജെ.പി. എം.പിയും നടിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ച കാര്‍ നിയന്ത്രങ്ങളെ വിട്ട് അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രിയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എം.പി.യുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം. കാറിന്റെ അമിതവേഗം കണ്ട് കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നിയന്ത്രണം വിട്ട മതിലില്‍ ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവസമയത്ത് റോഡരികില്‍ നിരവധിപേരുണ്ടായിരുന്നെങ്കിലും എല്ലാവരും ഓടി മറഞ്ഞതിനാൽ പരിക്കുകളൊന്നും തന്നെയുണ്ടായില്ല. അപകടത്തെത്തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിപ്പോയ ആകാശിനെ പിതാവ് എത്തിയ ശേഷമാണ് പുറത്തിറക്കിയത്. അതേസമയം, സംഭവസമയത്ത് ആകാശ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു . തുടര്‍ന്ന് ആകാശിനെ ജാദവ്പുര്‍ പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തു .
മകന്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി പ്രതികരിച്ചു. മകനെ താന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ പോലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ആകാശിനെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























