മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം.... 35 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയില്‍ ദൂലെ ജില്ലയിലെ നിംഗുലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരതരമാണ്.
ഔറംഗബാദിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ഇരുവാഹനത്തിലേയും ഡ്രൈവര്‍മാര്‍ മരിച്ചു. മരണസഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു
https://www.facebook.com/Malayalivartha


























