അരുണ്‍ജയ്റ്റ്ലിയുടെ സംസ്ക്കാരചടങ്ങിനിടെ ഓരോ പത്ത്-പതിനഞ്ച് മിനിറ്റ് വച്ച് മോഷണം പോയത് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബെെല്‍ഫോണുകള്‍
മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ജയ്റ്റ്ലിയുടെ സംസാകരചടങ്ങിനിടെ കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബെെല്‍ഫോണുകള്‍ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണുകളാണ് പോക്കറ്റടിച്ചത്.
പതഞ്ജലിയുടെ ഔദ്യോഗിക വക്താവായ എസ്.കെ തിജാരവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. 'അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാല്‍, നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.'-ബാബുല്‍ സുപ്രിയോ പറഞ്ഞു.
ഓരോ പത്ത്-പതിനഞ്ച് മിനിറ്റിലും ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് ചിലര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇത്തരം പോക്കറ്റടികള്‍ തടയാന്‍ ഇവിടെ സി.സി.ടി.വികള്‍ സ്ഥാപിക്കുന്നത് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരാതിയില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha