Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാനെ തകർക്കുന്നത് ഇന്ത്യ ; കശ്മീർ വിഷയത്തിൽ ഒരു അവസാനം കാണണമെന്നും ഇമ്രാൻ ഖാൻ

27 AUGUST 2019 12:02 PM IST
മലയാളി വാര്‍ത്ത

കശ്മീർ വിഷയത്തിൽ പല രാജ്യങ്ങളുടെയും പിന്തുണ നേടാൻ നെട്ടോട്ടം ഓടുകയാണ് പാകിസ്ഥാൻ. എന്നാൽ ഇപ്പോൾ അമേരിക്കയും ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയതോടെ ആകെ പ്രതോരോധത്തിലായിരിക്കുയുകയാണ് പാകിസ്ഥാൻ. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രസംഗത്തിൽ ഇമ്രാന് ഖാൻ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. കശ്മീർ പ്രശ്നം അവസാനിപ്പിക്കാൻ സമയമായെന്നു പാക് പ്രധാന മന്ത്രി പറഞ്ഞിരിക്കുകയാണ്. പാകിസ്ഥാൻറെ സൈന്യം എന്തിനും സജ്ജമായി നിൽക്കുകയാണെന്നും ഇമ്രാന് ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറയുകയുണ്ടായി. ഇന്ത്യയ്ക്ക് നേരെ രൂക്ഷമായ ആരോപണങ്ങളാണ് പാക് പ്രധാന മന്ത്രി ആരോപിച്ചിരിക്കുന്നത് . പാകിസ്താന് വേണ്ടത് സമാധാനവും ,വികസനവുമാണെന്നും എന്നാൽ ഇന്ത്യ അതിനു അനുവദിക്കുന്നില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി . പാകിസ്താനെ സാമ്പത്തികമായി തകർക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും അതിനായി ഇന്ത്യ പലതും ചെയ്ത് കൂട്ടുന്നുവെന്നും ഇമ്രാൻ ആരോപിച്ചു. പക്ഷെ ഇപ്പോൾ തങ്ങളുടെ സൈന്യവും എന്തിനും സജ്ജമായി ഒരുക്കിയിരിക്കുയാണ്. എന്ത് നേരിടുവാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

മാത്രമല്ല പാക് അധീന കശ്മീർ പിടിച്ചെടുക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നുവെന്ന് ഇമ്രാന് പറഞ്ഞു . ആർ എസ് എസിന്റെ നയമാണ് ഇന്ത്യൻ പ്രധാന മന്ത്രി നടപ്പിലാക്കുന്നത് . എന്താണോ ആർ എസ് എസിന്റെ നയം അത് പ്രാവർത്തികമാക്കുക എന്ന ലക്ഷ്യമാണ് മോദിക്കുള്ളതെന്നും ഇമ്രാൻ പറയുകയുണ്ടായി . എന്നാൽ മോദി എന്താണോ നടപ്പിലാക്കാൻ ശ്രമിക്കുന്നത് അത് തങ്ങളുടെ സൈന്യം തടയുമെന്നു ഇമ്രാൻ പറയുകയുണ്ടായി . ഇതിനെ ഭാഗമായി അതിർത്തിയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പക പ്രധാന മന്ത്രി വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരെയും ഇമ്രാൻ ആരോപണം ഉന്നയിച്ചു. ലോകത്തെ ഏറ്റവും വലിയ ശക്തിയായ യു എസ് തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല . സ്വന്തം ഉത്തരവാദിത്തം പോലും അമേരിക്ക നടപ്പിലാക്കിയില്ലെന്നും പറഞ്ഞു . എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒരു അവസാനം കാണേണ്ടതുണ്ടെന്ന ആഗ്രഹത്തിലാണ് ഇമ്രാൻ ഖാൻ. ഫ്രാൻസിൽ മോദി – കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടു പിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം .

കാശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താന് തമ്മിൽ ഒളിപ്പോര് തുടങ്ങയിട്ടു ദിനങ്ങളായി. എല്ലാ രാജ്യങ്ങളും കശ്മീർ വിഷയം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നമാണെന്ന് പറഞ്ഞിരുന്നു. കശ്മീരിന്റെ പദവി പിൻവലിച്ചതിനു പിന്നാലെ പാകിസ്താന്റെ രോക്ഷം ഉയരുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനങ്ങളിൽ പാകിസ്ഥാൻ അത്ര സന്തോഷത്തില്ലായിരുന്നു . കശ്മീരീനെ ഓർത്തുള്ള സങ്കടം പാകിസ്ഥാൻ പ്രധാന മന്ത്രി പ്രകടിപ്പിച്ചിരുന്നു . , ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല. . ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂടിയിരുന്നു. പാകിസ്താനെ സംബന്ധിച്ചു നരേന്ദ്ര മോദി സർക്കാർ എടുത്ത ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു.പാകിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാണ് ഇന്ത്യയോട് സ്വീകരിച്ച നടപടികൾ രൂക്ഷമായിരുന്നു. ഇന്ത്യയുമായുള്ള പല ബന്ധങ്ങളും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. വ്യാപകമായ അക്രമങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തിയിരുന്നു. . പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായി. ഇതിനൊക്കെ പിന്നാലെയാണ് ഈ പ്രശ്നങ്ങൾക്ക് ഒരു അവസാനം വേണമെന്ന തീരുമാനവുമായി പാക് പ്രധാന മന്ത്രി എത്തിയിരിക്കുന്നത്. ഈ പ്രശ്നങ്ങൾ എങ്ങനെ അവസാനിപ്പിക്കാനാണ് പോകുന്നതെന്ന് കാത്തിരുന്നു കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (1 hour ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (2 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (10 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (10 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (11 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (14 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (14 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (14 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends