ബിഹാറില്‍ മന്ത്രിസഭ രൂപീകരിക്കാനായി നിതീഷ് കുമാര്‍ ഗവര്‍ണറെ കാണും, പുതിയ നീക്കത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ തേടി ജിതിന്‍ റാം മാഞ്ചി ഡല്‍ഹിയില്‍

ബിഹാറില്‍ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി നിതീഷ്‌കുമാര്‍ ഗവര്‍ണറെ കാണും. എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കുന്ന കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറും.
മന്ത്രിസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചിയുടെ ആവശ്യവും ഗവര്‍ണര്‍ക്കുമുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ നീക്കം നിര്‍ണായകമാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍ ജെഡിയുവില്‍ നിന്ന പുറത്താക്കിയ ജിതന്‍ റാം മാഞ്ചി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടികാഴ്ച നടത്തുന്നതിനായി ഡല്‍ഹിയിലെത്തി. നീതി ആയോഗ് യോഗത്തിന് ഡല്‍ഹിയിലെത്തുന്ന മഞ്ചി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായും ചര്‍ച്ച നടത്തും.
പുതിയ നീക്കത്തേത്തുടര്‍ന്ന് മഞ്ചിയെ ജെ.ഡി.യുവില്‍ നിന്നും പുറത്താക്കിരുന്നു. ജെ.ഡി.യു വിലെ രാഷ്ട്രിയപ്രതിസന്ധി രൂക്ഷമായതോടെയാണ് നിയമസഭ പിരിച്ചുവിടാന്‍ മഞ്ചി ശുപാര്‍ശ നല്‍കിയത്.
മഞ്ചിയുടെ ആവശ്യം അംഗീകരിച്ച് മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമുണ്ടാകില്ല. പുതിയ സാഹചര്യത്തില്‍ നിതീഷ് കുമാറിന് അനുകൂല സാഹചര്യമാണ് ബിഹാറിലെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മഞ്ചിയെ മാറ്റി നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജെ.ഡി.യു ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് മഞ്ചി പരസ്യമായി രംഗത്തെത്തിയിരുന്നു. നേതൃമാറ്റ തീരുമാനം ചര്‍ച്ചചെയ്യാനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരദ് യാദവ് വെള്ളിയാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രമേ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുവാന്‍ അധികാരമുള്ളൂവെന്നും യാദവിന്റെ നീക്കം നിയമവിരുദ്ധമാണെന്നും മഞ്ജി പറഞ്ഞു.
തുടര്‍ന്നാണ് ശനിയാഴ്ച്ച മഞ്ചി അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തത്. നിയസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കുന്നതിനെ യോഗത്തില്‍ ഭൂരിപക്ഷം പേരും എതിര്‍ത്തു. 28 അംഗ മന്ത്രിസഭയില്‍ ഏഴ് മന്ത്രിമാരുടെ പിന്തുണ മാത്രമാണ് മഞ്ചിക്ക് ലഭിച്ചത്. പക്ഷെ, മഞ്ചി തന്റെ തീരുമാനവുമായി മുന്നോട്ടുപോയി. 243 അംഗ നിയമസഭയില്‍ 111 പേര്‍ മാത്രമാണ് ജെ.ഡി.യു.വിനുള്ളത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ. എന്നിവരുടെ പിന്തുണയോടെയാണ് മഞ്ജി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























