നെഞ്ച് തകര്‍ന്ന് സോണിയ; കോണ്‍ഗ്രസിന് ആത്മപരിശോധന ആവശ്യമാണെന്ന്ജ് ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്കു നേരെ രൂക്ഷ വിമർശനമുന്നയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് പിന്നാലെ കോണ്‍ഗ്രസിന് ആത്മപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. നേതാവിന്‍റെ അഭാവത്തെക്കുറിച്ചുള്ള സല്‍മാന്‍ ഖുര്‍ഷിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് കോണ്‍ഗ്രസിന് ആത്മപരിശോധന വളരെ അത്യാവശ്യമായി വന്നിരിക്കുന്നുവെന്ന് സിന്ധ്യ പറഞ്ഞത്.
''മറ്റുള്ളവര്‍ പറഞ്ഞതിനോട് പ്രതികരിക്കാന്‍ ഞാനില്ല. പക്ഷേ കോണ്‍ഗ്രസിന് ആത്മപരിശോധന അത്യാവശ്യമാണെന്നത് സത്യമാണ്.'' എന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനെന്ന നിലയില്‍ മധ്യപ്രദേശ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷപദവിയാണ് സിന്ധ്യയുടെ ലക്ഷ്യമെന്നാണ് നിരീക്ഷണം.
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതല നല്‍കാത്ത പക്ഷം സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ തീരുമാനത്തെ സിന്ധ്യ പിന്തുണച്ചതും അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടുന്നു.
അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുലിന്‍റെ ഇറങ്ങിപ്പോക്ക് പാര്‍ട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്നാണ് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്‍റെ നടപടി തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടമായി എന്ന് സല്‍മാന്‍ ഖുര്‍ഷിദ് വിമർശിച്ചു. പരാജയം പരിശോധിക്കാനുള്ള അവസരം രാഹുലിന്‍റെ രാജിയോടെ പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്നും വാർത്ത ഏജൻസിക്ക് നൽകിയ പ്രതികരണത്തിൽ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുൽ ഗാന്ധി രാജി വച്ചത്. രാഹുല്‍ ഗാന്ധിയുടെ രാജിയെ അദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് തുറന്നു വിമര്‍ശിക്കുന്നത്. രാഹുലിന്‍റെ രാജി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. രാജിയോടെ തെരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ ചർച്ച ചെയ്യുകയെന്ന പ്രവർത്തകരുടെ ആവശ്യത്തിൽ നിന്നും ശ്രദ്ധ തിരിഞ്ഞെന്നും ഖുർഷിദ് കുറ്റപ്പെടുത്തി.
സ്വയം വിശകലനം നടത്തുവാനുള്ള അവസരം പാർട്ടിക്ക് നഷ്ടമായി. പാർട്ടിയിൽ ഉണ്ടായ ശൂന്യതക്ക് താൽക്കാലിക പരിഹാരമായാണ് സോണിയ ഗാന്ധി പദവി ഏറ്റെടുത്തതെന്നും സൽമാൽ ഖുർഷിദ് പ്രതികരിച്ചു. മഹാരാഷ്ട്ര - ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയം സംബന്ധിച്ചും വലിയ പ്രതീക്ഷ വേണ്ടെന്ന് ഖുര്‍ഷിദ് പറഞ്ഞു. ഹരിയാനയില്‍ മുന്‍ പിസിസി പ്രസിഡന്‍റ് അശോക് തന്‍വാര്‍ പാര്‍ട്ടി വിടുകയും മഹാരാഷ്ട്രയില്‍ മുന്‍ പിസിസി അധ്യക്ഷന്‍ സഞ്ജയ് നിരുപം പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ പ്രസ്താവന. അതേസമയം പ്രസ്താവന ചര്‍ച്ച വിഷയമായതോടെ തന്റെ ചില വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha