കൂട്ടമാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയ യുവതിയുടെ രഹസ്യഭാഗങ്ങളില്‍ കല്ലും വടിയും

ഹര്യാനയ്ക്കടുത്ത് രോഹ്തകില്‍ കൂട്ടമാനഭംഗത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള 28കാരിയായ യുവതിയെ ആ നരാധമന്മാര്‍ ക്രൂരവിനോദങ്ങള്‍ക്ക് ഇരയാക്കിയ ശേഷം കൊന്ന് വയലില്‍ തള്ളി. അക്ബര്‍പൂരിലെ ഒരു വയലില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ യുവതിയുടെ മലദ്വാരത്തില്‍ കല്ലുകളും രഹസ്യഭാഗത്ത് 16 സെന്റീമീറ്ററോളം നീളമുള്ള കമ്പും നിരവധി ഗര്‍ഭനിരോധന ഉറകളും തിരുകികയറ്റിയ നിലയിലായിരുന്നു.
മാറിടങ്ങളിലും തുടകളിലും ബ്ലേഡ് കൊണ്ട് വരഞ്ഞ പാടുകളും ഉണ്ടായിരുന്ന മൃതശരീരത്തിന്റെ തലയോട്ടി തകര്‍ന്നിരുന്നു. യുവതിയുടെ മുഖം മൃഗങ്ങള്‍ കടിച്ചു വികൃതമാക്കിയിരുന്നെന്നും ശ്വാസകോശവും ഹൃദയവും നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ രോഹ്തക് പി.ജി.ഐ.എം.എസ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍സ് വിഭാഗം മേധാവി എസ്.കെ.ധത്തെര്‍വാല്‍ വെളിപ്പെടുത്തി.
മുപ്പതിനായിരത്തോളം പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തിയിട്ടുള്ള തന്റെ അനുഭവത്തില്‍ ഇത്തരത്തിലൊരു ക്രൂര പീഡനം ആദ്യമാണെന്നും ധത്തെര്‍വാല്‍ പറഞ്ഞു.
സഹോദരിക്കൊപ്പം ചിന്‍യോട് കോളനിയില്‍ താമസിച്ചുവരികയായിരുന്ന യുവതി നേപ്പാളിലെ വര്‍ദിയ സ്വദേശിയാണ്. ഫെബ്രുവരി ഒന്നു മുതല്‍ കാണാതായ ഇവരുടെ മൃതശരീരം ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലാണ് പോലീസ് കണ്ടെത്തിയത്. യുവതിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ അജ്ഞാത സംഘത്തിനെ കുറിച്ച് സൂചനകള്‍ കിട്ടുമോയെന്നറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. പ്രതികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























