Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

11 FEBRUARY 2015 02:05 PM IST
മലയാളി വാര്‍ത്ത.

സുനന്ദ പുഷ്‌ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. സുനന്ദയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ്് സുനന്ദയുടെ മകന്‍ ശിവ്‌മേനോനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
സാക്ഷികളെ എല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും അതിനാല്‍ അടുത്ത ദിവസം തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
തരൂര്‍ മുമ്പ് നല്‍കിയ മൊഴികളും പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന അവ്യക്തത നീക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് അന്വേഷണം ആരംഭിച്ചതെന്നും തെളിവുകള്‍ നശിപ്പിക്കുപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
സുനന്ദയുടെ ഓഫീസ് ജോലിക്കാര്‍, സുഹൃത്തുക്കള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്, മുതിര്‍ന്ന പത്രപ്രവര്‍ത്തക നളിനി സിംഗ് തുടങ്ങിയവരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (1 minute ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (10 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

Malayali Vartha Recommends