സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ഇന്ന് ചോദ്യം ചെയ്യും, ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്ന് ഡല്‍ഹി പോലീസ്

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വീണ്ടും ഡല്‍ഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. സാക്ഷികളെ എല്ലാം ചോദ്യം ചെയ്തിട്ടുണ്ടെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും അതിനാല്‍ അടുത്ത ദിവസം തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതു രണ്ടാം തവണയാണ് തരൂരിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ജനുവരി 19 നാണ് തരൂരിനെ ആദ്യം സിബിഐ ചോദ്യം ചെയ്തത്.
തരൂര്‍ മുമ്പ് നല്‍കിയ മൊഴികളും പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന അവ്യക്തത നീക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ കൊലപാതകം നടന്ന് ഒരു വര്‍ഷം കഴിഞ്ഞാണ് അന്വേഷണം ആരംഭിച്ചതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























