ജമ്മുവില്‍ കരസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

ജമ്മുകാശ്മീരിലെ ബന്ദിപോറാ ജില്ലയില്‍ കരസേനയുടെ ധ്രുവ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. ലഫ്റ്റനന്റ് കേണലും മേജറുമാണ് കോപ്റ്ററിനെ നിയന്ത്രിച്ചിരുന്നത്. ഇവര്‍ മരിച്ചതായി സംശയിക്കുന്നു. ഇന്നലെ വൈകിട്ടോടെ ബന്ദിപോറയിലെ സഫപോറ മേഖലയിലാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. 7.45ഓടെ കോപ്റ്ററുമായുള്ള റേഡിയോ ടെലിഫോണിക് ബന്ധം നഷ്ടമായെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























