ക്ഷേത്രം നിര്‍മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചതായി മോഡി: ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും മോഡി ട്വിറ്റ് ചെയ്തു

തനിക്കായി ക്ഷേത്രം നിര്‍മിച്ചതായുള്ള വാര്‍ത്ത ഞെട്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണെന്നും മോദി ട്വീറ്റ് ചെയ്തു. ഈ വാര്‍ത്ത തന്നെ വളരെയധികം വിഷമിപ്പിച്ചു. നിങ്ങള്‍ക്ക് സമയവും മാര്‍ഗങ്ങളുമുണ്ടെങ്കില്‍ അത് ശുചിത്വ ഇന്ത്യയെന്ന് നമ്മുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ഉപയോഗിക്കണമെന്നും മോദി വ്യക്തമാക്കി. മോദിയുടെ ആരാധകര്‍ അദ്ദേഹത്തിന്റെ പേരില്‍ രാജ്‌കോട്ടിലാണ് ക്ഷേത്രം പണിതത്.
കൊതാരിയ റോഡില്‍ നിര്‍മിച്ച ക്ഷേത്രം 16ന് തുറക്കും. ഓം യുവ ഗ്രൂപ്പ് എന്ന സംഘടനയാണ് ക്ഷേത്രം പണിതത്. അംഗങ്ങളില്‍ നിന്നു ചെറിയ തുകകള്‍ പിരിച്ച് ആവശ്യമായിവന്ന ഏഴു ലക്ഷം രൂപ സ്വരൂപിച്ചു. അയ്യായിരം മുതല്‍ 15,000 രൂപ വരെ മാസ ശമ്പളമുള്ള 350ലേറെ അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ക്ഷേത്രത്തില്‍ ആദ്യം മോദിയുടെ ഫോട്ടോയാണ് വച്ചിരുന്നത്.
ഇപ്പോള്‍ അതിന്റെ സ്ഥാനത്ത് 1.7 ലക്ഷം രൂപ മുടക്കി അര്‍ധകായ പ്രതിമ സ്ഥാപിച്ചു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയൊന്നും ഗ്രൂപ്പിന് പ്രശ്‌നമല്ല. കാരണം, തങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്നാണ് അവര്‍ പറയുന്നത്. ജീവിച്ചിരിക്കെ ഒരാള്‍ക്കായി ക്ഷേത്രം പണിയുന്നത് ഗുജറാത്തില്‍ ആദ്യമായാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























