ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യുവതിയെ പീഡിപ്പിച്ചു

ഡല്‍ഹിയില്‍ വീണ്ടും യുവതിയ്ക്ക് നേരെ പീഡനം. സ്ത്രീകള്‍ ഏറ്റവുമധികം സുരക്ഷിതരെന്നു കരുതപ്പെടുന്ന ഡല്‍ഹി മാതൃക മെട്രോ സ്റ്റേഷനിലാണ് യുവതിയെ പീഡപ്പിച്ചത്. 30 വയസുകാരിയെയാണ് 18 കാരന്‍ മെട്രോ സ്റ്റേഷനില്‍ പീഡിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം എട്ടരയോടെയായിരുന്നു സംഭവം. സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്ന യുവതിയെ പതിനെട്ടുകാരന്‍ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സിഐഎസ്ഫ് നിയന്ത്രിക്കുന്ന സിസിടിവി സ്ഥാപിച്ചിട്ടുള്ള മെട്രോ സ്റ്റേഷനിലാണ് പീഡനം നടന്നത്. തുടര്‍ന്ന് എത്തിയ മെട്രോ ട്രെയിനിലെ ആളുകളാണ് യുവതിയെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























