ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരിക്കേറ്റു. പാലക്കാട് ആലത്തൂർ സ്വദേശിയായ വിദ്യാർത്ഥി അനിവിനാണ് പരിക്കേറ്റത്.
വലതു കണ്ണിന് പരിക്കേറ്റ പത്തു വയസ്സുകാരൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അനിവിന്റെ കൃഷ്ണമണിക്കും താഴെയും കൺപോളക്കുമാണ് പരിക്ക്.
ഞായറാഴ്ച രാത്രിയാണ് മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനം നടത്തിയ കുട്ടിക്ക് അപകടം സംഭവിച്ചത്. ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വാതിലിലൂടെ പുറത്തിറങ്ങിയപ്പോൾ സ്റ്റീൽ കൈവരിയുടെ പൊട്ടിയ അറ്റം കണ്ണിൽ തറച്ചുകയറി.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. സമാനമായ അപകടങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വത്തിന് പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.
"
https://www.facebook.com/Malayalivartha
























