മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

മദര്‍ തെരേസ ഇന്ത്യയില്‍ വന്നത് മതം മാറ്റാനെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പാവപ്പെട്ടവര്‍ക്കുവേണ്ടി മദര്‍ തെരേസ ചെയ്ത സേവനങ്ങള്‍ക്ക് പിന്നിലുള്ള ലക്ഷ്യം മതംമാറ്റമായിരുന്നുവെന്നാണ് ആര്‍.എസ്.എസ് മേധാവി പറഞ്ഞത്. പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യത്തോടെയല്ലായിരുന്നു അവരുടെ പ്രവര്‍ത്തനമെങ്കില്‍ ഈ സേവനങ്ങള്‍ നല്ലതെന്ന് പറയാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഭരത്പുരില്‍ അപ്‌ന ഘര്‍ എന്ന സന്നദ്ധസംഘടന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
മതപരിവര്‍ത്തനത്തെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നത്. സേവനത്തിന്റെ പേരില്‍ മതംമാറ്റം നടത്തുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന് വിലയില്ലാതാകും. അപ്‌ന ഘറിന്റെ പ്രവര്‍ത്തനം ഈ രീതിയിലുള്ളതല്ല. നിര്‍ധനരേയും അശരണരേയും സഹായിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും ഭാഗവത് പറഞ്ഞു.
മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്. ആര്‍എസ്എസ് മേധാവിക്കെതിരെ ചില ന്യൂനപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























