കോണ്‍ഗ്രസ് എംപി രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായ രേണുക ചൗധരി ഷോപ്പിംഗിന് പോയി വരാന്‍ വൈകിയതിനാല്‍ ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം 45മിനുറ്റ് വൈകി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. ഷിക്കാഗോയില്‍ നിന്നും ഹൈദരാബാദ് വഴി ഡല്‍ഹിക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തിനാണ് എംപിയ്ക്കായി 45 മിനിട്ടോളം കാത്ത് കിടക്കേണ്ടി വന്നത്.
കേന്ദ്രമന്ത്രിയും സുപ്രീം കോടതി ജഡ്ജിയും അടങ്ങുന്ന ഉട്ടേറെ യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും രേണുകയ്ക്ക് ഒരു പ്രശ്‌നമായിരുന്നില്ല.
വൈകീട്ട് ഏഴ് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. വിമാനം പുറപ്പെടുകയാണെന്നറിയിച്ച് കൊണ്ട് എയര്‍ലൈന്‍ സ്റ്റാഫുകള്‍ ആവര്‍ത്തിച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്തിയെങ്കിലും രേണുക ചൗധരി സമയത്തിന് എത്തിച്ചേര്‍ന്നില്ല. അവരുടെ ലഗേജ് വിമാനത്തില്‍ നേരത്തെ തന്നെ കയറ്റി വച്ചിരുന്നതിനാല്‍ അവരെ കാത്ത് നില്‍ക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ പറയുന്നത്. 7.04ന് ചൗധരി എത്തിയെങ്കിലും നിര്‍േദശിച്ച സമയം തെറ്റിയതിനാല്‍ വിമാനം 45 മിനുറ്റ് കൂടി അവിടെ പിടിച്ചിടുകയായിരുന്നു. എന്നാല്‍ താന്‍ ഷോപ്പിംഗിന് പോയി എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നാണ് രേണുക ചൗധരി പറയുന്നത്. ഡിപ്പാര്‍ച്ചര്‍ ഗേറ്റിനടുത്തേക്കുള്ള വണ്ടി വരാന്‍ താമസിച്ചതിനാലാണ് താന്‍ വൈകിയതെന്നാണ് രേണുക പറയുന്നത്.
രേണുക കാരണം വിമാനം വൈകിയതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് അവരോട് കടുത്ത അസംതൃപ്തിയുമുണ്ടായി. പലരും ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























