ഹസാരയുടെ സമരത്തില്‍ കെജ്രിവാള്‍ പങ്കെടുക്കും

അഴിമതിവിരുദ്ധ നായകന്‍ അണ്ണാ ഹസാരെ നയിക്കുന്ന പ്രതിഷേധ സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്തിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇന്ന് പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭുമിയേറ്റെടുക്കല്‍ നിയമത്തിനെതിരെയാണ് അണ്ണാ ഹസാരെ ജന്തര്‍ മന്ദറില്‍ കഴിഞ്ഞ ദിവസം സമരം ആരംഭിച്ചത്. ഇന്നാണ് സമരത്തിന്റെ അവസാന ദിനം.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ശൈലിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമമെന്ന് ഹസാരെ കുറ്റപ്പെടുത്തി. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതികള്‍ കര്‍ഷക വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഹസാരെ ആരോപിച്ചു. കര്‍ഷകരെ അവഗണിച്ചു കൊണ്ട് വ്യവസായികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഹസാരെ പറഞ്ഞു.ആദ്യ കാലത്ത് അരവിന്ദ് കേജരിവാള്‍ അണ്ണാഹസാരയുടെ സമര വേദിയില്‍ എത്തിയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
രാഷ്ട്രീയ നേതാക്കളുമായി വേദി പങ്കിടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ഹസാരെ അരവിന്ദ് കെജ്രിവാളിനും കൂട്ടര്‍ക്കും വേണമെങ്കില്‍ സമരപ്പന്തലില്‍ എത്താമെന്ന് പറഞ്ഞിരുന്നു. അന്ന ഹസാരെ ഞങ്ങള്‍ക്ക് അച്ഛനെപോലെയാണ്. ഞങ്ങള്‍ അദ്ദേഹത്ത പൂര്‍ണമായും പിന്തുണയ്ക്കും. അദ്ദേഹം നയിക്കുന്ന സമരത്തില്‍ കെജ്രിവാളും താനും പങ്കെടുക്കുമെന്നും സിസോദിയ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























