ചാരപ്പണി: പ്രതിരോധ മന്ത്രാലയം ജീവനക്കാരന്‍ അറസ്റ്റില്‍

കോര്‍പറേറ്റ് ചാരപ്പണി കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഡല്‍ഹി ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു. പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരന്‍ വീരേന്ദര്‍ ആണ് അറസ്റ്റിലായത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകള്‍ കടത്തിയതുമായി ബന്ധപ്പെട്ട് എനര്‍ജി കണ്‍സള്‍ട്ടന്റായ ലോകേഷ് ശര്‍മ്മയെ ഇന്നലെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വീരേന്ദറുടെ പങ്ക് വ്യക്തമായത്. വീരേന്ദറിനെ ഇന്നലെ ക്രൈംബ്രാഞ്ച് ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള ചില രേഖകള്‍ ഇയാള്‍ ലോകേഷിന് ചോര്‍ത്തി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കോര്‍പറേറ്റ് ചാരപ്പണിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്ന നാലാമത്തെ മന്ത്രാലയമാണ് പ്രതിരോധം. നേരത്തെ പെട്രോളിയം, കല്‍ക്കരി, ഊര്‍ജം എന്നീ മന്ത്രാലയങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രമുഖ കോര്‍പറേറ്റ് കമ്പനികളിലെ ഉന്നതരും മന്ത്രാലയം ജീവനക്കാരും പിടിയിലായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























