മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകള്‍ കുറയും

ടെര്‍മിനേഷന്‍ നിരക്കില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) ഇളവ് വരുത്തിയതോടെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നിരക്കുകളില്‍ കുറവ് വന്നേക്കും. പ്രധാനമായും നിശ്ചിത തുക അടച്ച് പ്രതിമാസം കാളുകള്‍ വിളിക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. മിനിട്ടിന് 20 പൈസയില്‍ എന്നതില്‍ നിന്ന് ടെര്‍മിനേഷന്‍ ചാര്‍ജ്ജ് പൂജ്യമായാണ് കുറച്ചിരിക്കുന്നത്. മൊബൈല്‍ ഫോണുകളിലെ നിരക്ക് 30 ശതമാനം കുറച്ച് 20ല്‍ നിന്ന് 14 പൈസയാക്കി. അതേ സമയം ഇന്ത്യയിലേക്കുള്ള രാജ്യാന്തര കോളുകളുടെ ടെര്‍മിനേഷന്‍ ചാര്‍ജ്ജ് ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം കോളുകള്‍ക്ക് നിലവില്‍ മിനിറ്റിന് 40 പൈസയെന്നത് എന്നത് 53പൈസയായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഫോണ്‍ വിളി പൂര്‍ത്തിയാക്കുമ്പോള്‍ കോള്‍ അവസാനിയ്ക്കുന്ന ശൃംഖലയുടെ ഓപ്പറേറ്റര്‍ക്ക് ലഭിയ്ക്കുന്ന ഫീസാണ് ടെര്‍മിനേഷന്‍ ചാര്‍ജ്ജ് എന്ന് പറയുന്നത്.
ട്രായ് നിരക്ക് കുറച്ചതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കാണ്. നിശ്ചിത നിരക്കില്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്ന 1.7 കോടി ആള്‍ക്കാരാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ബി.എസ്.എന്‍.എല്ലിനുള്ളത്. ട്രായുടെ തീരുമാനത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് ഉടന്‍ തന്നെ എത്തുമെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























