ഫയല്‍ ചോര്‍ത്തല്‍: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കേന്ദ്ര മന്ത്രാലയങ്ങളുടെ ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും അറസ്റ്റിലായി. മന്ത്രാലയത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വീരേന്ദര്‍ എന്നയാളാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി െ്രെകംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വീരേന്ദറിനെ ആറു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
വിവിധ വകുപ്പുകളില്‍ നിന്ന് നയപരമായതീരുമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫയലുകള്‍ ചോര്‍ന്നിരുന്നു. എണ്ണ, കല്‍ക്കരി. ഊര്‍ജ്ജ മന്ത്രാലയങ്ങളിലാണ് ഇതുവരെ ചാരവൃത്തി നടന്നത്. ചോര്‍ത്തലുമായി ബന്ധപ്പെട്ട് മുന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ ശന്തനു സൈക്യ, കണ്‍സള്‍ട്ടന്റായ പ്രയാസ് ജെയിന്‍, രാകേഷ് കുമാര്‍, ലളിതാ പ്രസാദ് തുടങ്ങിയവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്.മന്ത്രാലയത്തിലെ രേഖകള്‍ ചൈനയ്ക്കും പാകിസ്ഥാനും കൈമാറിയതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ വഴിക്കും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























