ജഡ്ജിയുടെ പ്രേതത്തെപ്പേടിച്ച് മൈസൂര്‍ കോടതി അടച്ചിട്ടു

മൈസൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപകടത്തില്‍ മരിച്ച ജഡ്ജിയുടെ പ്രേതത്തെപ്പേടിച്ച് തുറക്കാത്തത്. കഴിഞ്ഞ ഒന്‍പത് മാസമായിട്ട് കോടതി പ്രേതത്തെപ്പേടിച്ച് അടഞ്ഞ് കിടക്കുകയാണ്. എന്നാല്‍ കോടതി തുറക്കാത്തതിനെതിരെ അഭിഭാഷകര്‍ പരാതിയുമായി ബാര്‍ അസോസിയേഷനെയും ഹക്കോടതിയെ സമീപിച്ചരിക്കുകയാണ്.
കോടതിയിലെ സെഷന്‍സ് ജഡ്ജായിരുന്ന രുദ്രമുനി എന്ന നാല്‍പ്പത്തിയൊമ്പതുകാരി കഴിഞ്ഞവര്‍ഷം മേയില്‍ തിരുപ്പതിയില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. രുദ്രമുനി മരണപ്പെട്ടതോടെ കോടതിമുറിയില്‍ ജഡ്ജിയുടെ പ്രതബാധയുണ്ടെന്ന പ്രചാരണം ശക്തമാകുകയായിരുന്നു. വാഹനാപകടത്തില്‍ ദാരുണമായി മരിച്ച രുദ്രമുനിയുടെ പ്രേതം യക്ഷിയായി ഇവിടെ കുടിയേറിയിട്ടുണ്ടെന്നായിരുന്നു പ്രചാരണം. പ്രചാരണം ശക്തമായതോടെ കോടതി അടയ്ക്കുകയായിരുന്നു.
താന്‍ ഏറെക്കാലം ജോലിചെയ്ത, ഒട്ടേറെ വിധികള്‍ പുറപ്പെടുവിച്ച, കോടതിമുറി രുദ്രമുനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും അതുകൊണ്ടു തന്നെ അവരുടെ ആത്മാവ് ഇവിടെ താവളമാക്കിയെന്നുമാണു പ്രേതബാധ ആരോപിക്കുന്നവരുടെ വാദം. ഇതിനിടയില്‍ കാര്യങ്ങളുടെ നിജസ്ഥിതി തേടി ചിലര്‍ ജ്യോത്സ്യന്മാരുടെ അടുത്തെത്തി പ്രശ്‌നവും വയ്പ്പിച്ചത്രെ. കാര്യം ശരിയാണെന്നും പൂജ നടത്തി കോടതിയില്‍നിന്ന്് പ്രേതത്തെ ഒഴിപ്പിച്ചശേഷം മാത്രമേ മുറി തുറക്കാവൂ എന്നു ജ്യോത്സ്യന്‍ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു.
ഇതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ പരാതിയുമായി രംഗത്തെത്തിയത്. മരിച്ച ജഡ്ജിയ്ക്ക് പകരം പുതിയ ജഡ്ജിയെ ഇതുവരെ നിയമിച്ചിട്ടുമില്ലന്നും ഇവര്‍ ആരോപിക്കുന്നു.2014 മെയ് മുതല്‍ അടച്ചിട്ട കോടതി മുറി ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ കസേരകളും മറ്റും കൂട്ടിയിടാനാണ് ഉപയോഗിക്കുന്നത്. മൈസൂരില്‍ കേസുകളുടെ ആധിക്യം കാരണം തീര്‍പ്പാക്കല്‍ വൈകുകയാണ്. ഈ സാഹചര്യത്തില്‍ ഉള്ള കോടതി കൂടി അടച്ചിടുന്ന സംഭവം വച്ചുപൊറുപ്പിക്കാനാവില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകര്‍ ബാര്‍ അസോസിയേഷനെ സമീപിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























