ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഗ്രാമീണ വികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗിനാണ് ബില്‍ അവതരിപ്പിക്കുന്നതിന്റെ ചുമതല. ബില്ലിന്റെ പൂര്‍ണ്ണമായ പേര് ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശം, പുനരധിവാസം, പുനഃസ്ഥാപനം (ഭേദഗതി) ബില്‍, 2015 എന്നാണ്.
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുമെന്ന് ഇതിനകം വ്യക്തമാക്കി ക്കഴിഞ്ഞു. ബില്ലിലെ കര്‍ഷക വിരുദ്ധമായ ചില ഭാഗങ്ങള്‍ നീക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം .
2013ല്‍ യു.പി.എ സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലില്‍ ഭേദഗതി നടത്തിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നതിനാല്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























