പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. മീനാകുമാരി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോള്‍ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരേയായിരുന്നു രാജ്യസഭയിലെ ബഹളം. കേരളത്തില്‍ നിന്നുള്ള എംപിമാരാണു മീനാകുമാരി റിപ്പോര്‍ട്ടിനെതിരേ ലോക്‌സഭയില്‍ രംഗത്തു വന്നത്.
കെ.സി വേണുഗോപാലാണു പ്രശ്‌നം ഉന്നയിച്ചത്. മീനാകുമാരി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യയുടെ മത്സ്യബന്ധന മേഖല തുറന്നു കൊടുക്കുന്നതിനു വേണ്ടിയാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇതില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികള്‍ക്കു പ്രതികൂലമല്ലെന്നു കൃഷി മന്ത്രി പറഞ്ഞു. 500 മീറ്റര്‍ ബഫര്‍സോണില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയെറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെയാണു രാജ്യസഭയില്‍ ബഹളം ഉണ്ടായത്. സുപ്രധാന വിഷയങ്ങള്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരുന്നതിനെയാണു പ്രതിപക്ഷം ചോദ്യം ചെയ്തത്. ഓര്‍ഡിനന്‍സ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ഇരുസഭകളിലും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നിരവധി ഓര്‍ഡിനന്‍സുകളാണു കൊണ്ടുവന്നത്. അതിനാല്‍ കോണ്‍ഗ്രസിന് ഇക്കാര്യം ഉന്നയിക്കാന്‍ അവകാശമില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























